X

എല്‍ഡിഎഫിന് 90 സീറ്റുകള്‍ വരെ, താമര വിടരില്ല: എമെഗ് അഭിപ്രായ സര്‍വേ

അഴിമുഖം പ്രതിനിധി

നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് അഭിപ്രായ സര്‍വേ ഫലം. എല്‍ഡിഎഫിന് 83 മുതല്‍ 90 സീറ്റുകളും യുഡിഎഫിന് 50 മുതല്‍ 57 സീറ്റുകളും ലഭിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മോണിട്ടറിംഗ് ഇക്കണോമിക് ഗ്രോത്ത് നടത്തിയ അഭിപ്രായ സര്‍വേ.

വടക്കന്‍ കേരളവും തെക്കന്‍ കേരളവും എല്‍ഡിഎഫിനെ പിന്തുണയ്ക്കുമ്പോള്‍ മധ്യകേരളത്തില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കം ലഭിക്കുമെന്ന് സര്‍വേ പറയുന്നു. ബിജെപി അക്കൗണ്ട് തുറക്കില്ല. എസ് എന്‍ ഡി പിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസിന് രാഷ്ട്രീയ പ്രസക്തിയില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരുടേയും അഭിപ്രായം.

ബിജെപിക്ക് വോട്ട് ശതമാനം കൂടുമെങ്കിലും പാര്‍ട്ടി സജീവ സാന്നിദ്ധ്യമാകുന്നത് നാല് മണ്ഡലങ്ങളില്‍ മാത്രമാണ്. ബിഡിജെഎസ് ബിജെപിക്ക് വിനയായി മാറാനാണ് സാധ്യത. അവര്‍ കാരണം ബിജെപിയുടെ പരമ്പരാഗത വോട്ടില്‍ വിള്ളല്‍ വീഴും.

സോളാര്‍ തട്ടിപ്പില്‍ യുഡിഎഫിലെ കക്ഷിക്ക് പങ്കുണ്ടെന്നാണ് 63 ശതമാനം പേരും വിശ്വസിക്കുന്നത്. അതേസമയം ബാറുകള്‍ പൂട്ടിയതു കൊണ്ട് മദ്യപാനം നിര്‍ത്തിയതായി അറിയില്ലെന്നാണ് 90 ശതമാനം പേരുടെ പ്രതികരണം.

മലബാറില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും എസ് ഡി പി ഐയും യുഡിഎഫ് വോട്ടിലേക്ക് കടന്നു കയറുമെന്നും സര്‍വേ പറയുന്നു.

This post was last modified on December 27, 2016 4:09 pm