X

ഇപി ജയരാജന്റെ രാജിയില്‍ പിന്തുണച്ച് സിപിഐ

അഴിമുഖം പ്രതിനിധി

വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ രാജിയില്‍ പിന്തുണച്ച് സിപിഐ. തെറ്റ് തിരുത്തുന്നതാണ് എല്‍ഡിഎഫ് നയം തെറ്റ് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും അത് സമ്മതിക്കാനുള്ള മനസുണ്ടാകുന്നത് വലിയ കാര്യമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ച് പറയാന്‍ യുഡിഎഫിന് യോഗ്യതയില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതെസമയം ജയരാജന്റെ രാജിയോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബന്ധുനിയമന പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കുകൂടി അന്വേഷിക്കണമെന്നും യുഡിഎഫ് കാലത്തെ നിയമനങ്ങള്‍ ഇപ്പോള്‍ അന്വേഷിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ചെന്നിത്തല പറഞ്ഞു.

ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കുകൂടി അന്വേഷിക്കണമെന്നും ജയരാജന്റെ രാജി മറ്റു വഴികളില്ലാത്തതുകൊണ്ടാണെന്നും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു.

This post was last modified on December 27, 2016 2:23 pm