X

യുഡിഎഫ് നിയമനങ്ങളില്‍ അന്വേഷണം: അപമാനിക്കാനാണ് ശ്രമമെങ്കില്‍ എതിര്‍ക്കുമെന്ന് ഉമ്മന്‍ചാണ്ടി

അഴിമുഖം പ്രതിനിധി

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുള്ള ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാനുള്ള വിജിലന്‍സ് നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്വേഷണത്തിന്റെ പേരില്‍ അപമാനിക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്നും യുഡിഎഫ് നിയമനങ്ങള്‍ അന്വേഷിക്കാനുള്ള വിജിലന്‍സ് നടപടി സര്‍ക്കാരിന്റെ ജാള്യത മറയ്ക്കാനാണെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സര്‍ക്കാരിന് ഏതു നിയമനവും അന്വേഷിക്കാം, അതുകൊണ്ട് ഒന്നും നേടാന്‍ പോകുന്നില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ ബന്ധു നിയമന വിവാദ പശ്ചാത്തലത്തില്‍ മുന്‍കാല നിയമനങ്ങളും വിജിലന്‍സ് അന്വേഷിക്കുവാന്‍ ഒരുങ്ങുകയാണ്. യുഡിഎഫ് ഭരണകാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലേക്കു നടന്ന നിയമനങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുവാന്‍ ഒരുങ്ങുന്നത്. വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നിയമനങ്ങളണ് ഉള്‍പ്പെടുന്നുണ്ട്.

എസ്പിക്കു പുറമെ രണ്ട് ഡിവൈഎസ്പിയും ഒരു സിഐയും ഉള്‍പ്പടെ നാലംഗ ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിന് ഏല്‍പിച്ചിരിക്കുന്നത്. വിജിലന്‍സിനു വേണ്ടി അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെഡി ബാബുവായിരിക്കും ഹാജരാവുക. മുന്‍ സര്‍ക്കാര്‍ നിയമിച്ച അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ എഡിപി ജി ശശീന്ദ്രനെ ഇന്നലെ മാറ്റിയിരുന്നു.

This post was last modified on December 27, 2016 2:23 pm