X

കള്ളപ്പണം വെളുപ്പിക്കല്‍ ഫെയര്‍ ആന്റ് ലൗലി പദ്ധതിയെന്ന് രാഹുല്‍

അഴിമുഖം പ്രതിനിധി

ലോക്‌സഭയില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി ആക്രമിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കള്ളപ്പണം വെളുപ്പിക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതി ഫെയര്‍ ആന്റ് ലൗലി യോജനയെന്ന് രാഹുല്‍ പരിഹസിച്ചു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ കുറിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്ന രാഹുല്‍ കള്ളപ്പണം മുതല്‍ തൊഴിലുറപ്പ് പദ്ധതി വരെ വിമര്‍ശന വിധേയമാക്കി.

പ്രധാനമന്ത്രിയാകും മുമ്പ് തൊഴിലുറപ്പ് പദ്ധതിയെ വിമര്‍ശിച്ചിരുന്ന മോദി ഇപ്പോള്‍ അധികാരത്തില്‍ എത്തിയശേഷം പിന്തുണയ്ക്കുകയാണ്.

ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്ക് പണം അനുവദിച്ചത് കേട്ടപ്പോള്‍ ചിദംബരം ആണോ ബജറ്റ് അവതരിപ്പിക്കുന്നത് എന്ന് താന്‍ ചിന്തിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു. രോഹിത് വെമുലയുടെ ആത്മഹത്യയും ജെഎന്‍യു വിദ്യാര്‍ത്ഥികളെ വേട്ടയാടിയതും രാഹുല്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

രാഹുലിന്റെ പ്രസംഗ സമയത്ത് മോദിയോ മറ്റു മന്ത്രിമാരോ ലോകസഭയിലുണ്ടായിരുന്നില്ല.

This post was last modified on December 27, 2016 3:49 pm