X

ജെഎന്‍യു രാജ്യദ്രോഹക്കേസ്: കനയ്യക്ക് ജാമ്യം

അഴിമുഖം പ്രതിനിധി

ജെഎന്‍യു രാജ്യദ്രോഹ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എ ഐ എസ് എഫ് നേതാവുമായി കനയ്യ കുമാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 10,000 രൂപയുടെ ജാമ്യമാണ് കോടതി അനുവദിച്ചത്. ജാമ്യം നല്‍കരുതെന്ന ഡല്‍ഹി പൊലീസിന്റെ വാദം കോടതി തള്ളി. ആറുമാസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്.

സര്‍വകലാശാലയിലെ ഒരു അധ്യാപകന്‍ കനയ്യയ്ക്കുവേണ്ടി ജാമ്യം നില്‍ക്കണമെന്നും കനയ്യ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നില്ലെന്ന് അദ്ദേഹം ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി കനയ്യ നാളെ ജയിലില്‍ നിന്നും പുറത്തിറങ്ങും.ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഡല്‍ഹി പൊലീസ് സുപ്രീംകോടതിയെ സമീപിക്കും.

കോണ്‍ഗ്രസ് നേതാവായ കബില്‍ സിബലാണ് കനയ്യക്കുവേണ്ടി കോടതിയില്‍ കേസ് വാദിക്കാന്‍ ഹാജരായത്. ജസ്റ്റിസ് പ്രതിഭ റാണിയാണ് കനയ്യക്ക് ജാമ്യം അനുവദിച്ചത്.

ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ നടന്ന ഒരു പരിപാടിക്കിയ്ക്കിടെ ദേശ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസ് ഫെബ്രുവരി 12-ന്‌ കനയ്യയെ അറസ്റ്റ് ചെയ്തത്.

 

 

This post was last modified on December 27, 2016 3:49 pm