ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ താന്‍ ഇനിയും പോയി കാണുമെന്നും പൊതുസമൂഹവും മറ്റുള്ളവരും എന്തുകരുതുമെന്നത് തനിക്കു പ്രശ്‌നമല്ലെന്നും നടന്‍ ഹരിശ്രീ ആശോകന്‍. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലാണ് അശോകന്റെതായി വന്ന പ്രസ്താവനകള്‍ ഉള്ളത്. നിയമം ലംഘിച്ചല്ല, നിയമപരമായി കാണാനുള്ള അനുമതി തേടിയാണ് സന്ദര്‍ശനം നടത്തുന്നതെന്നും അശോകന്‍ പറയുന്നു. ദിലീപ് നിരപരാധിയാണെന്നാണ് തന്റെ മനസ് പറയുന്നതെന്ന് അശോകന്‍. ജയിലില്‍ പോയ സമയത്തെ അനുഭവവും അശോകന്‍ പങ്കുവയ്ക്കുന്നു; റണ്‍വേ സിനിമയിലാണ് ദിലീപിനെ ഞാന്‍ ആദ്യമായി ജയില്‍പുളളിയുടെ വേഷത്തില്‍ കാണുന്നത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെ കാണേണ്ടി വന്നത് എനിക്ക് സഹിക്കാനായില്ല. ഞാന്‍ പൊട്ടിക്കരഞ്ഞു. എന്താടാ ദിലീപേ ഇത് എന്ന് ഞാന്‍ ചോദിച്ചു. എനിക്കൊന്നും അറിയില്ല അശോകേട്ടാ എന്നവന്‍ മറുപടി പറഞ്ഞു. നീ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നീ ദൈവത്തോട് പ്രാര്‍ഥിക്കുക. ഞാനും കുടുംബവും നിനക്കായി പ്രാര്‍ത്ഥിക്കും എന്നാശ്വസിപ്പിച്ചു. അനുവദിച്ച് കിട്ടിയ പതിനഞ്ച് മിനിറ്റ് കണ്ണുകള്‍ നിറച്ച് പരസ്പരം നോക്കി നിന്നു.
ദിലീപ് വിഷയത്തില്‍ മാധ്യമങ്ങളുടെ നിലപാടിനെയും അശോകന്‍ വിമര്‍ശിക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് ഇതൊരു കച്ചവടമാണെന്നാണ് അശോകന്‍ പറയുന്നത്. ദിലീപ് ആരെയും സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും രാമലീല നല്ല സിനിമയാണെങ്കില്‍ ഒടുമെന്നും ഹരിശ്രീ അശോകന്‍ കൂട്ടിച്ചേര്‍ക്കുന്നു.
This post was last modified on September 23, 2017 12:35 pm
Leave a Comment