X

ഉത്തരകൊറിയയെ ഒറ്റപ്പെടുത്താന്‍ ചൈനീസ് നീക്കമെന്ന് റിപ്പോര്‍ട്ട്

യുഎന്‍ ചൈനയുടെ ഉപരോധനടപടിയെ പിന്തുണച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഉത്തരകൊറിയയുമായുളള വ്യാപാര-വാണിജ്യബന്ധങ്ങള്‍ പരിമിതപ്പെടുത്താന്‍ ചൈന നടപടികള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയയ്ക്കുളള എണ്ണ വിതരണം കുറയക്കാനും ടെക്‌സ്റ്റെയില്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനുമാണ് ചൈനീസ് രാഷ്ട്രീയ നേതൃത്വത്തിന്റെ പുതിയ തീരുമാനം. ചൈനയും ഉത്തര കൊറിയയും മേഖലയിലെ ശക്തരായ വ്യാപാരപങ്കാളികളാണ്.

ടെക്‌സ്റ്റയില്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ചൈന അവസാനിപ്പിച്ചാല്‍ ഉത്തര കൊറിയയുടെ വ്യാപാരമേഖല സ്തംഭിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര കൊറിയയ്ക്കുള്ള എണ്ണയുടെ ഏക ആശ്രയം ചൈനയാണ്. ഈ മാസം ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണമാണ് ചൈനയുടെ കടുത്ത നടപടിക്ക് പ്രേരണയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

യുഎന്‍ ചൈനയുടെ ഉപരോധനടപടിയെ പിന്തുണച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ ഉത്തരകൊറിയയുമായുളള വ്യാപാരബന്ധം പരിമിതപ്പെടുത്തുമെന്നാണ് യുറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാപാരബന്ധങ്ങള്‍ പരിമിതപ്പെടുത്തുന്നത് ഫലത്തില്‍ സാമ്പത്തിക ഉപരോധമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

This post was last modified on September 23, 2017 1:05 pm