X

‘വര്‍ഷം 13 സിനിമ വരെ അഭിനയിച്ചിട്ടുണ്ട് എതെല്ലാമെന്ന് എനിക്ക് തന്നെ അറിയില്ല’; സിനിമകളുടെ എണ്ണം കുറച്ച് ജയസൂര്യ

നടനെന്ന നിലയില്‍ എവിടെ എത്തി എന്നു നോക്കിയപ്പോഴാണ് എണ്ണം കുറയ്‍ക്കാനും കൂടുതല്‍ ശ്രദ്ധിച്ച് വേഷങ്ങള്‍ ചെയ്യാനും തീരുമാനിച്ചതെന്ന് ജയസൂര്യ പറയുന്നു

മികച്ച നടനുള്ള സംസ്ഥാന അവാർഡിന്റെ തിളക്കത്തിലാണ് നടൻ ജയസൂര്യ. വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം ഇപ്പോൾ ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണവും വളരെ കുറവാണ്. നടനെന്ന നിലയില്‍ എവിടെ എത്തി എന്നു നോക്കിയപ്പോഴാണ് എണ്ണം കുറയ്‍ക്കാനും കൂടുതല്‍ ശ്രദ്ധിച്ച് വേഷങ്ങള്‍ ചെയ്യാനും തീരുമാനിച്ചതെന്ന് ജയസൂര്യ പറയുന്നു. മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യം വ്യക്തമാക്കിയത്.

‘വര്‍ഷം 13 സിനിമ വരെ അഭിനയിച്ച കാലമുണ്ടായിരുന്നു. എതെല്ലാമെന്ന് എനിക്ക് തന്നെ അറിയില്ല. അതിന്റെ ഭവിഷത്തും നോക്കിയില്ല. നടനെന്ന നിലയില്‍ എവിടെ എത്തി എന്നു നോക്കിയപ്പോഴാണ് എണ്ണം കുറയ്‍ക്കാനും കൂടുതല്‍ ശ്രദ്ധിച്ചു വേഷങ്ങള്‍ എടുക്കാനും തീരുമാനിച്ചത്. നോക്കി എടുക്കുമ്പോഴും തെറ്റുപറ്റാം. പക്ഷേ, അതിന്റെ ഉത്തരവാദിത്തംഎനിക്ക് മാത്രമായതുകൊണ്ട് ആരെയും മനസ്സ് കൊണ്ടു ചീത്ത പറയാതെ സുഖമായി ഉറങ്ങാം’- ജയസൂര്യ പറയുന്നു.

ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനാണ് ജയസൂര്യ ഇത്തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയത്. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘പ്രേതം 2 ‘ എന്ന ചിത്രമാണ് ഒടുവിൽ പ്രദർശനത്തിനെത്തിയ ജയസൂര്യ ചിത്രം.

This post was last modified on March 10, 2019 3:37 pm

Related Post
Leave a Comment