മമ്മൂട്ടി-വൈശാഖ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മധുരരാജ ആദ്യ പത്ത് ദിവസം കൊണ്ട് 50 കോടി ക്ലബില്‍ ഇടം നേടി. ചിത്രം പുറത്തിറങ്ങി ഇന്നലെ വരെ 58.7 കോടി രൂപയാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ലോകത്താകമാനമുള്ള തിയേറ്ററുകളില്‍ നിന്നുള്ള കളക്ഷനാണ് 50 കോടി. അതെ സമയം മധുരരാജക്ക് വലിയ പ്രേക്ഷക പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മ്മിച്ച മധുരരാജ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ആര്.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്മജന് , ബിജു കുട്ടന്, സിദ്ധിഖ്, എം. ആര് ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്, നോബി, ബാലചന്ദ്രന് ചുള്ളിക്കാട്, ചേര്‍ത്തല ജയന്, ബൈജു എഴുപുന്ന, കരാട്ടെ രാജ്, അനുശ്രീ, ഷംനാ കാസിം, മഹിമ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
This post was last modified on April 23, 2019 2:01 pm