X

‘ഈ പ്രവണത നല്ലതല്ല’; രാധാ രവിക്കെതിരേ സഹോദരി രാധിക ശരത്കുമാര്‍

രാധ രവിയുടെ പരാമർശം വിവാദമായ പശ്ചാത്തലത്തില്‍ സഹോദരനെ നേരിട്ട് കണ്ട് സംസാരിച്ചതായും രാധിക പറയുന്നു.

നയന്‍താരയെ വിമര്‍ശിച്ച നടന്‍ രാധാ രവിയ്‌ക്കെതിരെ വിമര്‍ശനവുമായി സഹോദരിയും നടിയുമായ രാധിക ശരത്കുമാര്‍. മുന്‍കാല നടന്‍ എം.ആര്‍ രാധയുടെ മക്കളാണ് രാധാ രവിയും രാധികയും. രാധ രവിയുടെ പരാമർശം വിവാദമായ പശ്ചാത്തലത്തില്‍ സഹോദരനെ നേരിട്ട് കണ്ട് സംസാരിച്ചതായും രാധിക പറയുന്നു.

‘ഇന്ന് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും അര്‍പ്പണബോധമുള്ള നടിമാരില്‍ ഒരാളാണ് നയന്‍താര. അവരെ മനസ്സിലാക്കാന്‍ സാധിച്ചതിലും അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ചതിലും എനിക്ക് അഭിമാനമുണ്ട്. ഞാന്‍ ഇന്ന് രാധാ രവിയെ നേരില്‍ കാണുകയും ഈ പ്രവണത നല്ലതല്ലെന്ന് പറയുകയും ചെയ്തിട്ടുണ്ട്’

നയന്‍താരയെ പിന്തുണച്ച് സംവിധാകന്‍ വിഘ്‌നേഷ് ശിവനും ട്വീറ്റ് ചെയ്തിരുന്നു.‘വലിയ സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വന്ന ഈ വൃത്തിക്കെട്ടവനെതിരേ ആരും നടപടി എടുക്കാന്‍ തയ്യാറാകാത്തത് കഷ്ടമാണ്. മറ്റുള്ളവരുടെ ശ്രദ്ധ നേടാന്‍ ഇനിയും അയാള്‍ ഇതു പോലെ ചെയ്യും. ബുദ്ധി ശൂന്യന്‍. അയാളുടെ സംസാരം കേട്ട് ചിലര്‍ കൈയ്യടിക്കുകയും ചിരിക്കുകയും ചെയ്യുമ്പോള്‍ വിഷമം തോന്നുന്നു’ എന്നു തുടങ്ങിയാണ് വിഷ്‌നേഷ് ശിവന്റെ പ്രതികരണം. ഈ ട്വീറ്റിന്റെ പശ്ചാത്തലത്തിലാണ് രാധികയുടെ മറുപടി

നയന്‍താരയെ ശിവാജി ഗണേശന്‍, രജനീകാന്ത്, എം.ജി.ആര്‍ തുടങ്ങിയവരുമായി താരതമ്യം ചെയ്യരുത് അവരെല്ലാം മഹാത്മാക്കളാണ്. നയന്‍താരയുടെ വ്യക്തി ജീവിതത്തില്‍ ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും അവര്‍ ഇപ്പോഴും സിനിമയില്‍ തുടരുന്നു. കാരണം തമിഴ്‌നാട്ടുകാര്‍ പെട്ടെന്ന് എല്ലാം മറക്കും. തമിഴ് സിനിമയില്‍ പിശാച് ആയും തെലുങ്കില്‍ സീതയായും അവര്‍ അഭിനയിക്കും. അഭിനയിക്കാന്‍ സ്വഭാവം എന്തും തന്നെയായാലും കുഴപ്പമില്ല’ എന്നായിരുന്നു രാധാ രവിയുടെ പരാമര്‍ശം’.

This post was last modified on March 25, 2019 4:49 pm