X

രാജിയല്ല; അമ്മ അധ്യക്ഷ സ്ഥാനത്ത് ഒഴിയാന്‍ തീരുമാനിച്ചെന്നു ഇന്നസെന്‍റ്

സ്ഥാനമോഹമില്ലെന്നും അധ്യക്ഷ സ്ഥാനം കഷ്ടപ്പെട്ടു നേടിയതല്ല എന്നും ഇന്നസെന്‍റ്

ചലചിത്ര രംഗത്തെ നടീനടന്‍മാരുടെ സംഘടനയായ അമ്മയുടെ തലപ്പത്ത് നിന്നും ഇന്നസെന്‍റ് ഒഴിയുന്നു. ഒരുപാട് പ്രശ്നങ്ങളും തിരക്കുകളും ഉണ്ട് എന്ന കാരണം പറഞ്ഞാണ് സ്ഥാനത്ത് നിന്നും മാറാന്‍ ഇന്നസെന്‍റ് ശ്രമിക്കുന്നത്. കഴിഞ്ഞ നാലു ടേമുകളിലായി ഇന്നസെന്‍റാണ് അധ്യക്ഷ സ്ഥാനത്ത്. ഇതില്‍ നിന്നും മാറാന്‍ പലതവണ ശ്രമിച്ചെങ്കിലും സംഘടന സമ്മതിച്ചില്ല.

ജൂലായില്‍ ചേരുന്ന ജനറല്‍ ബോഡിയില്‍ തന്റെ തീരുമാനം പ്രഖ്യാപിക്കും എന്നു ഇന്നസെന്‍റ് അറിയിച്ചു. പദവി ഒഴിയുമെന്ന് 2017ല്‍ ഇന്നസെന്‍റ് പ്രഖ്യാപിച്ചിരുന്നു. സ്ഥാനമോഹമില്ലെന്നും അധ്യക്ഷ സ്ഥാനം കഷ്ടപ്പെട്ടു നേടിയതല്ല എന്നും ഇന്നസെന്‍റ് പറഞ്ഞു. എന്നാല്‍ സംഘടനയ്ക്കകത്ത് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് രാജിവെക്കുന്നത് എന്നത് അദ്ദേഹം നിഷേധിച്ചു. രാജിവെക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല എന്നും ഇന്നസെന്‍റ് വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട സംഭവങ്ങളും ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതും വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപംകൊണ്ടതുമെല്ലാം ഉള്‍പ്പെടെ സംഘര്‍ഷ ഭരിതമായ കലയാളവായിരുന്നു ഇന്നസെന്റിനെ സംബന്ധിച്ചിടത്തോളം 2017. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്‍പ് ദിലീപിനെ അനുകൂലിച്ചുകൊണ്ട് നടത്തിയ ചില പ്രസ്താവനകള്‍ ഏറെ വിവാദമായിരുന്നു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സംഘടിപ്പിച്ച പരിപാടിയിലാണ് ഇന്നസെന്‍റ് തീരുമാനം വെളിപ്പെടുത്തിയത്.

This post was last modified on March 31, 2018 4:45 pm