X

തൃശൂലമേന്തി വിമാനയാത്ര : രാധേ മായ്ക്കെതിരെ കേസ്

അഴിമുഖം പ്രതിനിധി

തൃശൂലവും കൊണ്ട് വിമാനയാത്ര നടത്തിയതിന് സ്വയംപ്രഖ്യാപിത ആത്മീയഗുരു രാധേ മായ്ക്കെതിരെ കേസ്. ഔറംഗബാദ് എയര്‍പോര്‍ട്ട്‌ പോലീസ് ആണ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിയമം പ്രകാരം ആയുധങ്ങള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. കേസിനാസ്പദമായ വിമാനയാത്ര കഴിഞ്ഞ വര്‍ഷമാണ് നടന്നത്. ഔറംഗബാദില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രയിലാണ് സുഖ്വിന്ദര്‍ കൌര്‍ എന്ന രാധേ മാ തൃശൂലം കൈവശം വയ്ച്ചത്. അന്ന് തന്നെ എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നുവെങ്കിലും കേസില്‍  നടപടികള്‍ ഒന്നുമുണ്ടായില്ല. ആസാദ് പട്ടേല്‍ എന്ന ആര്‍ടിഐ ആക്റ്റിവിസ്റ്റ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനായി പോലീസിനെ സമീപിക്കുകയും തുടര്‍ന്ന് ഈ കേസ് കോടതിയുടെ ശ്രദ്ധയിലേക്ക് എത്തുകയുമായിരുന്നു. തുടര്‍ന്ന് എയര്‍പോര്‍ട്ട്‌ സെക്യൂരിറ്റിയുടെ ചുമതലയുള്ള സിഐഎസ്എഫിനും, ജെറ്റ് എയര്‍വേയ്സ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയും എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

This post was last modified on December 27, 2016 3:59 pm