X

സമുദ്രാര്‍ത്തിക്കുള്ളിലെ മത്സ്യബന്ധനം; മത്സ്യത്തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ സമുദ്രാര്‍ത്തിക്കുള്ളില്‍ മത്സ്യബന്ധത്തിന് പോകുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ തൊഴിലാളികള്‍ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കണം. ഇന്ത്യന്‍ സമുദ്രാര്‍ത്തിക്ക് പുറത്തുകടക്കുന്ന നാവികര്‍ക്കും പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

നേരത്തെ മത്സ്യബന്ധത്തിന് പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് മാത്രം കൈവശം വച്ചാല്‍ മതിയായിരുന്നു. ഈയിളവാണ് കേന്ദ്രം റദ്ദ് ചെയ്യ്തിരിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ പുതിയ വ്യവസ്ഥ ബാധകമാകും. മത്സ്യത്തൊഴിലാളികള്‍ മറ്റുരാജ്യങ്ങളില്‍ തടവിലാകുന്ന സാഹചര്യത്തിലാണ് പുതിയതീരുമാനം വന്നിരിക്കുന്നത്.

This post was last modified on December 27, 2016 2:54 pm