X

ചാരവൃത്തി ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ച ബ്രിട്ടീഷുകാരനെ യുഎഇ മോചിപ്പിച്ചു

താന്‍ ബ്രിട്ടീഷ് ചാര സംഘടനയായ എംഐ സിക്‌സിന് വേണ്ടി ചാരപ്പണി നടത്തിയതായി മാത്യു ഹെഡ്ജസ് കുറ്റസമ്മതം നടത്തുന്നതായി കാണിക്കുന്ന വീഡിയോ യുഎഇ അധികൃതര്‍ പുറത്തുവിട്ടിരുന്നു.

ചാരവൃത്തി ആരോപിച്ച ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന ബ്രീട്ടീഷ് പൗരനെ യുഎഇ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ഗവേഷക വിദ്യാര്‍ത്ഥിയായ മാത്യു ഹെഡ്ജസ് എന്ന 31 കാരനെയാണ് ആറ് മാസം തടവില്‍ പാര്‍പ്പിച്ച ശേഷം യുഎഇ മോചിപ്പിച്ചത്. കഴിഞ്ഞ ദിവസം മാത്യുവിന് മാപ്പ് നല്‍കുന്ന ഉത്തരവില്‍ യുഎഇ പ്രസിഡന്റ് ഒപ്പ് വച്ചിരുന്നു. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് 700ലധികം പേര്‍ക്ക് പൊതുമാപ്പ് നല്‍കിയ തൂട്ടത്തിലാണ് മാത്യുവിനേയും മോചിപ്പിച്ചിരിക്കുന്നത്. യുഎഇയുടെ ആയുധ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ചാണ് മേയില്‍ മാത്യുവിനെ അറസ്റ്റ് ചെയ്തത്. താന്‍ ബ്രിട്ടീഷ് ചാര സംഘടനയായ എംഐ സിക്‌സിന് വേണ്ടി ചാരപ്പണി നടത്തിയതായി മാത്യു ഹെഡ്ജസ് കുറ്റസമ്മതം നടത്തുന്നതായി കാണിക്കുന്ന വീഡിയോ യുഎഇ അധികൃതര്‍ പുറത്തുവിട്ടിരുന്നു.

ചാരവൃത്തി ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ച ബ്രീട്ടീഷുകാരന് യുഎഇ മാപ്പ് നല്‍കി; രാജ്യം വിടാന്‍ അനുമതി