X

കെപിഎസ് ഗില്‍ അന്തരിച്ചു

പഞ്ചാബിലെ സായുധകലാപം അടിച്ചമര്‍ത്തിയ ഉദ്യോഗസ്ഥന്‍

പഞ്ചാബ് മുന്‍ ഡിജിപി കെപിഎസ് ഗില്‍ അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. പദ്മ ശ്രീ ജേതാവാണ്.

രണ്ടുതവണ പഞ്ചാബ് പൊലീസ് മേധാവിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പഞ്ചാബിലെ സായുധകലാപം അടിച്ചമര്‍ത്തിയതിലൂടെ ഹീറോ ഇമേജിലേക്ക് ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കന്‍വര്‍ പാല്‍ സിംഗ് എന്ന കെപിഎസ് ഗില്‍.

അതേസമയം പഞ്ചാബ് കലാപ സമയത്ത് സിംഗും അദ്ദേഹത്തിന്റെ പൊലീസും തീവ്രവാദത്തിന്റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയിരുന്നുവെന്ന ആരോപണം ഇന്നും നിലനില്‍ക്കുന്നുണ്ട്.1995 ല്‍ ആണു സിംഗ് സര്‍വീസില്‍ നിന്നും പിരിയുന്നത്.
പൊലീസില്‍ നിന്നും പിരിഞ്ഞശേഷവും സിംഗ് കര്‍മനിരതനായിരുന്നു. തീവ്രവാദവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ഉപദേശകനായും പ്രഭാഷണങ്ങളും എഴുത്തും ഒക്കെയായി സജീവമായിരുന്ന സിംഗ് ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനവും വഹിച്ചു. 1989 ല്‍ ആയിരുന്നു രാജ്യത്തിന്റെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മശ്രീ സിംഗിന് അദ്ദേഹത്തിന്റെ സേവനകാലത്തെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നല്‍കി ആദരിക്കുന്നത്.

This post was last modified on May 26, 2017 4:34 pm