X

ഫെയ്‌സ്ബുക്ക് കൂട്ടായ്മ ‘ഫ്രീതീങ്കേഴ്‌സ് മീറ്റ്-2017’ എപ്രില്‍ 22-ന് തിരുവനന്തപുരത്ത്

സയന്‍സ്, നിരീശ്വരവാദം, ഫെമിനിസം, ദളിത് വിഷയങ്ങള്‍, തുടങ്ങിയ പല കാര്യങ്ങളിലും ചര്‍ച്ചയുണ്ടാകും

ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ‘ഫ്രീതീങ്കേഴ്‌സ് മീറ്റ്-2017’ എപ്രില്‍ 22-ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വെച്ചു നടക്കുന്നു. രണ്ട് ദിവസങ്ങളായി നടക്കുന്ന പരിപാടി ഏപ്രില്‍ 22 , 23 തീയതികളിലാണ്. സമൂഹത്തില്‍ ശാസ്ത്രമനോഭാവം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രീതീങ്കേഴ്‌സ് കൂട്ടായ്മ ഈ പരിപാടി സംഘടിപ്പിക്കുന്നത്.


എറണാകുളത്തും തിരുവനന്തപുരത്തും വെച്ചു നടത്തിയിട്ടുള്ള ആദ്യ രണ്ടു ഫ്രീതിങ്കേര്‍സ് മീറ്റുകളെയും പോലെ ശാസ്ത്ര-സാമൂഹിക വിഷയങ്ങളിലെ പ്രഭാഷണങ്ങളും ചര്‍ച്ചകളുമടങ്ങുന്ന ഒരു ബൗദ്ധിക വിരുന്ന് കേരളത്തിലെ സ്വതന്ത്രചിന്തകര്‍ക്കായി ഇത്തവണയും ഒരുക്കാനുള്ള ശ്രമമാണെന്നാണ് ഫ്രീതീങ്കേഴ്‌സ് ഗ്രൂപ്പ് പറയുന്നത്.

ഇത്തവണത്തെ പരിപാടിയില്‍ സയന്‍സ്, നിരീശ്വരവാദം, ഫെമിനിസം, ദളിത് വിഷയങ്ങള്‍, തുടങ്ങിയ പല കാര്യങ്ങളിലും ചര്‍ച്ചയുണ്ടാകും. ഡോ. വിശ്വനാഥന്‍, ഹരിത തമ്പി, സനല്‍ ഇടമറുക്, വൈശാഖന്‍ തമ്പി, വൈഖരി ആര്യത്, സണ്ണി കാപ്പില്‍ക്കാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നുണ്ട്.


‘ഫ്രീതീങ്കേഴ്‌സ് മീറ്റ്-2017’ന്റെ രജിസ്‌ട്രേഷനുള്ള ലിങ്ക് –
 https://goo.gl/Z9GQ2d

 

This post was last modified on April 5, 2017 6:22 pm