X

ഗള്‍ഫാര്‍ മുഹമ്മദലിയ്ക്ക് മോചനം

അഴിമുഖം പ്രതിനിധി 

പ്രമുഖ പ്രവാസി വ്യവസായിയായ ഗള്‍ഫാര്‍ മുഹമ്മദലിയ്ക്ക് മോചനം ലഭിച്ചു. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് റമദാനിനോടനുബന്ധിച്ച് നല്‍കിയ  പൊതുമാപ്പിനെത്തുടര്‍ന്നാണ് ഗള്‍ഫാറിന്റെ മോചനത്തിനു കളമൊരുങ്ങിയത്. ഒമാനിലെ എണ്ണ വിതരണ പൈപ്പ്‌ലൈന്‍ കരാര്‍ നേടിയെടുക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി എന്നാരോപിച്ചായിരുന്നു ശിക്ഷ. കേസിലെ രണ്ടാം പ്രതിയായിരുന്നു മുഹമ്മദ് അലി. 15 വര്‍ഷം തടവും 1.774 മില്യന്‍ റിയാല്‍ പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്. 2014 മാര്‍ച്ചില്‍ മസ്കറ്റ് ക്രിമിനല്‍ കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. മൂന്നു വര്‍ഷത്തോളം ശിക്ഷ അനുഭവിച്ച ശേഷമാണ് ഗള്‍ഫാര്‍ മുഹമ്മദലി മോചിതനാകുന്നത്.

 

This post was last modified on December 27, 2016 4:12 pm