X

അവശ്യവസ്തുക്കളുടെ ചില്ലറവില നിയന്ത്രണ വിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

അവശ്യവസ്തുക്കളുടെ ചില്ലറവില നിയന്ത്രണ വിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. അവശ്യവസ്തുക്കളുടെ അനിയന്ത്രിത വിലക്കയറ്റം തടയാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ പുതിയ വിജ്ഞാപനം. പുതിയ നിയമപ്രകാരം അടിയന്തര സാഹചര്യങ്ങളില്‍ അവശ്യവസ്തുക്കളുടെ വില നിശ്ചയിക്കാന്‍ അനുവദിക്കുന്ന നിലയിലാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. 1955ലെ അവശ്യവസ്തു നിയമം അനുസരിച്ച് പുതിയ നിയമം പാലിക്കാന്‍ ചില്ലറവില്‍പ്പനക്കാര്‍ ബാധ്യസ്ഥരാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

നിലവിലെ അളവുതൂക്ക നിയമത്തില്‍(2011-ല്‍ പ്രാബല്യത്തില്‍ വന്ന) അവശ്യവസ്തുക്കളുടെ വില നിര്‍ണയത്തില്‍ സര്‍ക്കാരിന് കാര്യമായ പങ്കാളിത്തം ഇല്ലായിരുന്നു. അതിനാല്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ബുദ്ധിമുട്ടായിരുന്നു. പുതിയ വിജ്ഞാപനം വന്നതാടെ അടിയന്തര സാഹചര്യങ്ങളില്‍ അവശ്യവസ്തുക്കളുടെ വില നിര്‍ണയിക്കാന്‍ ഇനി സര്‍ക്കാരിന് സാധിക്കും.

ചില്ലറയായും, പാക്കേജ്ഡ് രൂപത്തിലും വില്‍ക്കുന്ന എല്ലാം വസ്തുക്കളും ഇനിമുതല്‍ നിയമത്തിന്റെ പരിധിയില്‍ വരും. നിലവില്‍ മൊത്തവിതരണക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് നിയമമുണ്ട്. പുതിയ വിജ്ഞാപനത്തോടെ ചില്ലറവില്‍പ്പനക്കാരും ഈ പരിധിയില്‍ എത്തുന്നതോടെ അനിയന്ത്രിതമായ വിലക്കയറ്റം ഒഴിവാക്കാന്‍ സര്‍ക്കാരിന് കഴിയും

This post was last modified on December 27, 2016 2:23 pm