X

മുഖ്യമന്ത്രി ജയലളിത തന്നെ; വകുപ്പുകള്‍ പനീര്‍ശെല്‍വത്തിന്

അഴിമുഖം പ്രതിനിധി

തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത തുടരുമെന്ന് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ഉത്തരവിറക്കി. എന്നാല്‍ ജയലളിത വഹിച്ചിരുന്ന വകുപ്പുകള്‍ വിശ്വസ്തന്‍ പനീര്‍ശെല്‍വമായിരിക്കും കൈക്കാര്യം ചെയ്യുക. ജയലളിതയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ഗവര്‍ണറുടെ ഉത്തരവ്.

ജയലളിത സുഖംപ്രാപിച്ച് തിരിച്ച് ചുമതലകള്‍ ഏറ്റെടുക്കുന്നതുവരെ ഈ ക്രമീകരണം തുടരുമെന്നാണ് ഉത്തരവില്‍ പറയുന്നത്. അതുവരെ പനീര്‍ശെല്‍വമായിരിക്കും മന്ത്രിസഭാ യോഗങ്ങളില്‍ അധ്യക്ഷത വഹിക്കുക. വിവേചനാധികാരം ഉപയോഗിച്ചാണ് ഗവര്‍ണര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

നിലവിലെ ധനമന്ത്രിയായ പനീര്‍ശെല്‍വം, മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന ആഭ്യന്തരം, റവന്യൂ, പൊതുഭരണം തുടങ്ങിയ വകുപ്പുകളാണ് ഏറ്റെടുക്കുക. ജയലളിതയുടെ ഉപദേശപ്രകാരമാണ് ചുമതലകള്‍ കൈമാറാന്‍ തീരുമാനിച്ചതെന്നാണ് പാര്‍ട്ടി നല്‍കിയ പത്രക്കുറിപ്പില്‍പറയുന്നത്.

 

This post was last modified on December 27, 2016 2:23 pm