X

10 വര്‍ഷം പഴക്കമുള്ള ബസ്സുകള്‍ നിരത്തിലിറക്കരുത് ; സര്‍ക്കാര്‍ ഉത്തരവ്

അഴിമുഖം പ്രതിനിധി

10 വര്‍ഷം പഴക്കമുള്ള ബസ്സുകള്‍ റോഡില്‍ നിന്നും പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ജിഒ(എംഎസ്)നമ്പര്‍ 45/2015 ഉത്തരവ് പ്രകാരമാണ് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകളുടെ കാലപ്പഴക്കം പത്തുവര്‍ഷമാക്കി സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് നിജപ്പെടുത്തിയത്.  ഹരിത ട്രൈബ്യൂണല്‍  പുറത്തിറക്കിയ വിധിക്കെതിരെ അപ്പീല്‍ പോകാനിരിക്കെയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. കെഎസ്ആര്‍ടിസിയെയും ബാധിക്കുന്ന ഈ ഉത്തരവ് ഈ മാസം ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവില്‍ പറയുന്നു. 10 വര്‍ഷം പഴക്കമുളള ബസുകള്‍ നിരത്തില്‍നിന്ന് മാറ്റാനുളള നടപടി സ്വീകരിക്കണമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പത്തുവര്‍ഷം പഴക്കമുളളവ പിന്‍വലിച്ച് പുതിയ ബസുകള്‍ നിരത്തിലിറക്കണമെന്നാണ് കെഎസ്ആര്‍ടിസി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍,സ്വകാര്യബസ് ഓപ്പറേറ്റേഴ്‌സ് സംഘടനകള്‍ എന്നിവരെയും അറിയിച്ചിട്ടുണ്ട്.

 

 

 

 

This post was last modified on December 27, 2016 4:17 pm