X

ഐസിസ് വധിക്കാന്‍ പോകുന്ന സാധാരണക്കാരില്‍ 285 ഇന്ത്യക്കാരും

അഴിമുഖം പ്രതിനിധി

ഐസിസിന്റെ ഹിറ്റ് ലിസ്റ്റില്‍ 285 സാധാരണക്കാരായ ഇന്ത്യക്കാര്‍. കൂട്ടക്കൊലകളെ അംഗീകരിക്കാത്തതൊഴിച്ച് ഇവരില്‍ പലരും ഐസിസിന്റെ ആശയങ്ങളെ എതിര്‍ത്തോ അനുകൂലിച്ചോ നിലപാട് എടുത്തിട്ടില്ല എന്ന് രേഖകള്‍ പറയുന്നു. 18 ഓളം രാജ്യങ്ങളില്‍ നിന്നുള്ള 4000 പേരെയാണ് ഐസിസ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ സൈബര്‍ ഡിവിഷന്‍ ആയ യുനൈറ്റഡ് സൈബര്‍ കാലിഫേറ്റ് ആണ് ടെലഗ്രാം ചാനലില്‍ ഈ ലിസ്റ്റ് പുറത്തു വിട്ടത്. ഐസിസുമായി നേരിട്ടു ബന്ധമില്ലാത്ത അതേസമയം ആശയങ്ങള്‍ അന്ധമായി പിന്തുണയ്ക്കുന ലോണ്‍ വുള്‍ഫ്സ് എന്നറിയപ്പെടുന്ന തീവ്രവാദികളോട്‌ ഹിറ്റ്ലിസ്റ്റിലുള്ള വരെ ക്രൂരമായി കൊലപ്പെടുത്താന്‍ ആണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. വലിയൊരു ഡാറ്റാബേസ് ഹാക്ക് ചെയ്തോ ഓരോരുത്തരെയായി തെരഞ്ഞെടുത്തോ ആണ് ഈ ലിസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് കരുതപ്പെടുന്നു. രണ്ടാം തവണയാണ് ഇത്തരത്തില്‍ ഒരു ലിസ്റ്റ് ഐസിസ് പുറത്തുവിടുന്നത്. ഈ മാസം ആദ്യവും ഒരു കില്‍ ലിസ്റ്റ് ഇവര്‍ പബ്ലിഷ് ചെയ്തിരുന്നു.

 

This post was last modified on December 27, 2016 4:17 pm