X

ഗുല്‍ബര്‍ഗ് കൂട്ടക്കൊല; 11 പേര്‍ക്ക് ജീവപര്യന്തം

അഴിമുഖം പ്രതിനിധി

ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ 11 പേര്‍ക്ക് ജീവപര്യന്തം തടവ്. 12 പേര്‍ക്ക് ഏഴു വര്‍ഷവും ഒരാള്‍ക്ക് പത്തു വര്‍ഷം തടവും വിധിച്ചു. അഹമ്മദാബാദ് പ്രത്യേക കോടതിയുടെതാണ് വിധി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി കണ്ടെത്തിയെങ്കിലും പ്രതികളില്‍ ആര്‍ക്കും വധശിക്ഷ വിധിച്ചിട്ടില്ല.

ഗുജറാത്ത് കലാപത്തോടനുബബന്ധിച്ച് 2002 ഫെബ്രുവരി 28 ന് ഗുല്‍ബര്‍ഗ് ഹൗസിംഗ് കോളിനിയില്‍ നടന്ന കൂട്ടക്കൊലയില്‍ 69 പേരാണ് കൊലചെയ്യപ്പെട്ടത്. കോണ്‍ഗ്രസ് മുന്‍ എം പി എഹ്‌സാന്‍ ജഫ്രിയും കൊലപ്പെട്ടിരുന്നു. 200 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

24 പേരെയാണ് പ്രത്യേക കോടതി കുറ്റക്കാരിയായി കണ്ടെത്തിയത്. കേസില്‍ നിന്നു 36 പേരെ നേരത്തെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

 

This post was last modified on December 27, 2016 4:11 pm