X

‘ഗുല്‍സാര്‍ ഇന്‍ കോണ്‍വര്‍സേഷന്‍ വിത്ത് ടാഗോര്‍’; ഒരു കവി മറ്റൊരു കവിക്കെഴുതിയ പ്രണയ ലേഖനം

രബീന്ദ്രനാഥ ടാഗോറിന്റെ കവിതകളുടെ ഹിന്ദി പരിഭാഷയെ അടിസ്ഥാനമാക്കി ബോളിവുഡ് സംവിധായകനും ഗാനരചയിതാവുമായ ഗുല്‍സാര്‍ എഴുതി പുറത്തിറക്കിയിരിക്കുന്ന ഏഴ് ഗാനങ്ങളുടെ ആല്‍ബം, അന്തരിച്ച മഹാകവിക്ക് ജീവിച്ചിരിക്കുന്ന കവി സമര്‍പ്പിക്കുന്ന ഉപഹാരമായി മാറുന്നു. ‘ഗുല്‍സാര്‍ ഇന്‍ കോണ്‍വര്‍സേഷന്‍ വിത്ത് ടാഗോര്‍’ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ശന്തനുമിത്രയുടെയും ശ്രേയ ഘോഷാലിന്റെയും ഈണങ്ങള്‍ക്ക് ഗായകന്‍ ഷാനാണ് ശബ്ദം നല്‍കിയിരിക്കുന്നത്. ഓരോ പാട്ടുകളും ഗുല്‍സാര്‍ സ്വന്തം ശബ്ദത്തില്‍ അവതരിപ്പിക്കുന്ന എന്ന പ്രത്യേകതയുമുണ്ട്.

രബീന്ദ്ര സംഗീതത്തോട് അടുത്ത നില്‍ക്കുന്ന ഗാനങ്ങളാണ് ഈ ആല്‍ബത്തില്‍ ഉള്ളത്. ടാഗോര്‍ കൃതികളുമായി ആജീവനാന്ത ബന്ധമാണ് ഗുല്‍സാറിന്റെ ചലച്ചിത്ര ജീവിതത്തിനുള്ളത്. ലേക്കിന്‍ എന്ന തന്റെ 1991ലെ ചിത്രത്തിന് ഗുല്‍സാര്‍ അവലംബിച്ചത് ടാഗോറിന്റെ ക്ഷുതിത പസാന്‍ എന്ന ചെറുകഥയെ ആയിരുന്നു. ഹൃദയനാഥ് മങ്കേഷ്‌കറുടെ മനോഹരമായ ഈണങ്ങള്‍ക്കൊണ്ട് ശ്രദ്ധേയമായ ചിത്രമായിരുന്നു ലേക്കിന്‍. 2016 ടാഗോറിന്റെ കവിതകള്‍, നിന്ദ്യ ചോര്‍, ബാഗ്ബന്‍ എന്നീ രണ്ട് പുസ്തകങ്ങളിലായി ഗുല്‍സാര്‍ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിരുന്നു.

This post was last modified on December 27, 2016 4:52 pm