X

വിവിധ സംഘടനകളുടെ ഹർത്താൽ; സംസ്ഥാനം നാളെ നിശ്ചലമാകും

അഴിമുഖം പ്രതിനിധി

വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലുകളെ തുടർന്ന് സംസ്ഥാനം നാളെ നിശ്ചലമാകും. മോട്ടോര്‍ വാഹനപണിമുടക്ക്, കര്‍ഷക ഹര്‍ത്താല്‍, തീരദേശ ഹര്‍ത്താല്‍ എന്നിവ നടത്താനാണ് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. മോട്ടോര്‍തൊഴിലാളി സംഘടനകളുടെ സംയുക്തസമരസമിതിയുടെ നേതൃത്വത്തിലാണ് വാഹനപണിമുടക്ക്.

ഇടതുപക്ഷ സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി ഹർത്താൽ ആചരിക്കുന്നത്. റബ്ബര്‍ വിലത്തകര്‍ച്ച ഉള്‍പ്പടെ കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് സംയുക്ത കര്‍ഷകസമിതിയുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയുള്ള ഹർത്താലിൽ പത്രം, പാല്‍, ആതുരസേവനം, പ്രാദേശിക ഉത്സവങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക, വിദേശ മീന്‍പിടുത്ത കപ്പലുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരദേശ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മത്സ്യ മാര്‍ക്കറ്റുകളും മത്സ്യസംസ്‌കരണ ശാലകളും അടച്ചിടും.

This post was last modified on December 27, 2016 2:53 pm