X

സ്കൂൾ വിദ്യാർത്ഥികൾക്ക് ഇനി ഉച്ചയൂണിനൊപ്പം പഴ വർഗ്ഗങ്ങളും; പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സമഗ്ര പദ്ധതി

ഒന്നു മുതല്‍ എട്ടുവരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 28 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്.

പൊതുവിദ്യാലയങ്ങളില്‍ ഭക്ഷണത്തിനൊപ്പം പഴവര്‍ഗങ്ങളും നല്‍കാന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാർ. ഇതിനായി തയ്യാറാക്കിയ സമഗ്ര പദ്ധതി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർ‌ക്കാറിന് സമർപ്പിച്ചു ഇതിനുള്ള  സമര്‍പ്പിച്ചു.  ഒന്നു മുതല്‍ എട്ടുവരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 28 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇതോടെ ഉച്ചഭക്ഷണത്തിന് പുറമെ പാലും പഴവും മുട്ടയും നല്‍കുന്ന ഏക സംസ്ഥാനമായി ഇതോടെ കേരളം മാറും.

ഓരോ വിദ്യാര്‍ത്ഥിക്കും ആഴ്ച്ചയില്‍ രണ്ട് ദിവസമായി 10രൂപയുടെ പഴം നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. വാഴപ്പഴം, പേരക്ക, മാങ്ങ, പപ്പായ, നെല്ലിക്ക തുടങ്ങിയവയാണ്  ഇതിനായി പരിഗണിക്കുന. ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാവുമെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.

വിഷരഹിത ഫലവർഗങ്ങളായിരിക്കും കുട്ടികൾക്ക് നൽകുന്നതിനായി കണ്ടെത്തുക. നിലവില്‍ ചോറിനൊപ്പം പഴവര്‍ഗങ്ങളും പച്ചക്കറിയും ഉള്‍പ്പെടുന്ന കറികള്‍ നല്‍കുന്നുണ്ട്. ആഴ്ചയില്‍ രണ്ടുവട്ടം പാലും മുട്ടയും വിദ്യാർത്ഥികൾക്ക് നൽകി വരുന്നുണ്ട്.
സ്കൂൾ‌ വിദ്യാർത്ഥികളിൽ മികച്ച ആരോഗ്യ ശീലം വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ അറിയിച്ചു.

ഷെറിൻ മാത്യൂസ് കൊലക്കേസ്: മലയാളി വളർത്തച്ഛന് യുഎസിൽ ജീവപര്യന്തം, പരോൾ 30 വർഷത്തിന് ശേഷം മാത്രം

This post was last modified on June 27, 2019 10:02 am