X

സ്വാതന്ത്ര്യദിനത്തില്‍ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ കരിദിനാചരണം

അഴിമുഖം പ്രതിനിധി

രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ മീററ്റിലെ ശാരദാ റോഡില്‍ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ കരിദിനാചരണം. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി അംഗീകരിക്കണം എന്ന ആവശ്യമുയര്‍ത്തിയാണ് ഇവര്‍ ഓഗസ്റ്റ് 15 കരിദിനമായി ആഘോഷിച്ചത്. കഴിഞ്ഞ 69 വര്‍ഷങ്ങളായി തങ്ങള്‍ സ്വാതന്ത്ര്യദിനത്തിന് പകരം കരിദിനമാണ് ആഘോഷിക്കുന്നത് എന്ന് സംഘടനയുടെ നേതാക്കള്‍ പറയുന്നു. ഇന്ത്യയെ ഒരു മതേതര രാഷ്ട്രം ആക്കിയതിന് ഭരണഘടനയെ അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു.

ബ്രിട്ടീഷുകാരും ചില ഇന്ത്യന്‍ നേതാക്കളും ചേര്‍ന്ന് രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചത് ഒരു കരിദിനത്തില്‍ ആണെന്നും നാല് കോടിയോളം മുസ്‌ലിങ്ങളെ പോകാന്‍ അനുവദിക്കാതെ ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്രുവും തടഞ്ഞതിലൂടെ ഹിന്ദു രാഷ്ട്രം എന്ന സ്വപ്നം തകര്‍ക്കപ്പെടുകയായിരുന്നു എന്ന് സംഘടനാ പ്രവര്‍ത്തകന്‍ അഭിഷേക് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.

കൂടാതെ കരിദിനമായി ആചരിക്കുന്നതിനും കരിങ്കൊടി ഉപയോഗിക്കുന്നതിനും നേരത്തെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു എങ്കിലും 1987 ല്‍ കോടതി ഉത്തരവ് വന്നതോടെ അതുണ്ടായിട്ടില്ല എന്ന് മറ്റൊരു സംഘടനയുടെ വൈസ് പ്രസിഡന്‍റ് പണ്ഡിറ്റ്‌ അശോക്‌ കുമാര്‍ ശര്‍മ പറയുന്നു.

This post was last modified on December 27, 2016 2:39 pm