X

മുസ്‌ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മതവിരുദ്ധമല്ല: ഹുസൈന്‍ മടവൂര്‍

അഴിമുഖം പ്രതിനിധി

മുസ്‌ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാം മതം വിലക്കിയിട്ടില്ലെന്ന് മത പണ്ഡിതനും ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍സെക്രട്ടറിയുമായ ഹുസൈന്‍ മടവൂര്‍. മുസ്‌ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ സമസ്ത പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി നടത്തിയ വിവാദ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ കാലത്തും വനിതകള്‍ പൊതു രംഗത്ത് സജീവമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീ വിദ്യാഭ്യാസത്തിനെതിരെയും ചില മതപണ്ഡിതന്‍മാര്‍  ഇത്തരം മതവിധികള്‍ പുറപ്പെടുവിച്ചിരുന്നുവെന്നും ഇത് മുസ്‌ലിം സ്ത്രീകള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെന്നും ഹുസൈന്‍ മടവൂര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ മത്സരിക്കുന്നത് മതവിരുദ്ധവും സ്ത്രീകളെ മത്സര രംഗത്തിറക്കുന്നവര്‍ മുസ്‌ലിം എന്ന പേര് മാറ്റണമെന്നുമായിരുന്നു ലീഗിനെ പരോക്ഷമായി വിമര്‍ശിച്ച് സിംസാറുല്‍ ഹഖ് ഹുദവി പ്രസ്താവന നടത്തിയത്. ഇതിനെതിരെ ഇസ്ലാം മതവിശ്വാസികളുടെ ഇടയില്‍ നിന്നുതന്നെ വ്യാപകമായ പ്രതിഷേധമുണ്ടായി.

 

This post was last modified on December 27, 2016 3:24 pm