X

ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്

അഴിമുഖം പ്രതിനിധി

മലയാളികളുടെ ഓണഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയില്‍ നിന്നും ഓണാഘോഷത്തിനായി തൃക്കാക്കര വാമന ക്ഷേത്രത്തിലേയ്ക്കുള്ള കൊച്ചി മഹാരാജാവിന്റെ പുറപ്പാടായിരുന്നു പഴയകാല അത്തച്ചമയ ഘോഷയാത്ര. രാജഭരണം അവസാനിച്ചതോടെ മുടങ്ങിപ്പോയ അത്തച്ചമയം വര്‍ഷങ്ങള്‍ക്കുശേഷം തൃപ്പൂണിത്തുറയിലെ പൗരാവലി ഏറ്റെടുത്ത് നടത്തി. അത് ഇന്നത്തെ ജനകീയ അത്തച്ചമയാഘോഷത്തിന് തുടക്കം കുറിച്ചു.

ഓണത്തിന്റെ വരവറിയിക്കുന്നത് അത്തത്തോടുകൂടിയാണ്. അത്തം പത്തിന് തിരുവോണം എന്നാണ് ചൊല്ല് തന്നെ. പക്ഷെ ഇത്തവണ ചെറിയ ഒരു മാറ്റമുണ്ട്, അത്തം പതിനൊന്നിനാണ് തിരുവോണം. കാരണം തൃക്കേട്ട നക്ഷത്രം രണ്ടു ദിവസം (സെപ്റ്റംബര്‍ 10, 11) വരുന്നതിനാലാണ് തിരുവോണം ഒരു ദിവസം വൈകുന്നത്. അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങള്‍ പൂക്കളങ്ങളുടെയും ആഘോഷങ്ങളുടെയും ദിവസങ്ങളാണ്.

 

This post was last modified on December 27, 2016 2:29 pm