X

കാന്‍സറിനു കാരണം ; പൊട്ടാസ്യം ബ്രോമേറ്റിന്റെ ഉപയോഗം ഇന്ത്യയില്‍ നിരോധിച്ചു

അഴിമുഖം പ്രതിനിധി

കാന്‍സറിനു കാരണമാവുന്ന പൊട്ടാസ്യം ബ്രോമേറ്റിന്റെ ഉപയോഗം ഇന്ത്യയില്‍ നിരോധിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്.  കാന്‍സറിനു കാരണമാവുന്ന ഇവ ബ്രെഡ്, ബണ്‍ എന്നിവയില്‍ കൂടുതലായി ചേര്‍ക്കപ്പെടുന്നു എന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ നടപടി. നിരോധനം സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയിട്ടുണ്ട്, ഇത് സംബന്ധിച്ചുള്ള കൂടുതല്‍ തീരുമാനങ്ങള്‍ക്കായി ഒരു ശാസ്ത്രീയ പാനലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും ഫുഡ്‌ സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ പവന്‍ കുമാര്‍ അഗര്‍വാള്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ്നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമായ 38 പ്രമുഖ  ബ്രാന്‍ഡ് ബ്രെഡ്‌, ബണ്‍ എന്നിവയില്‍ 84 ശതമാനത്തിലും പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയഡൈഡ് എന്നിവ അടങ്ങിയിരിക്കുന്നു എന്നും ഇതിന്റെ ഉപയോഗം നിരോധിക്കണം എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനെ അറിയിച്ചത്. പൊട്ടാസ്യം ബ്രോമേറ്റ് മനുഷ്യരില്‍ കാന്‍സറിന് കാരണമാകുമെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓണ്‍ കാന്‍സര്‍ കണ്ടെത്തിയിരിക്കുന്നത്. ഉപ്പിന്റെ അധികമായ തോത് തൈറോയിഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാല്‍ പൊട്ടാസ്യം അയൊഡേറ്റിന്റെ ഉപയോഗം നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇവ രണ്ടും ഉപയോഗിക്കുന്നതിന് വിലക്കില്ല. അതേസമയം ബേക്കറി വിഭവങ്ങളിലും ബ്രെഡിലും പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയൊഡേറ്റ് എന്നിവ ഉപയോഗിക്കുന്നതിന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ അനുവാദം നല്‍കിയിട്ടുണ്ടായിരുന്നു.

This post was last modified on December 27, 2016 4:17 pm