X

2016 ജൂലായില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അപ്രത്യക്ഷമായ ആ വിമാനം എവിടെ? കാണാതായതും തകര്‍ന്നതുമായ എന്‍ 32 വിമാനങ്ങള്‍

1989ല്‍ ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലെ ചാര്‍ബാത്തിയയിലേയ്ക്ക് പോയ എഎന്‍ 32 വിമാനവും അപ്രത്യക്ഷമാവുകയായിരുന്നു.

2016 ജൂലായ് 22ന് ചെന്നൈയില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലേയ്ക്ക് പോയ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതായിരുന്നു. ഈ വിമാനം എവിടെ എന്നത് സംബന്ധിച്ച് ഇന്നും യാതൊരു വിവരവുമില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങളോ മറ്റോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ചെന്നൈയിലെ താംബരം എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ ക്രൂ അംഗങ്ങളടക്കം 29 പേരുണ്ടായിരുന്നു. 1989ല്‍ ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലെ ചാര്‍ബാത്തിയയിലേയ്ക്ക് പോയ എഎന്‍ 32 വിമാനവും അപ്രത്യക്ഷമാവുകയായിരുന്നു.

ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനങ്ങള്‍ക്ക് സംഭവിച്ച ദുരന്തങ്ങളുടെ ചരിത്രം നോക്കാം:

1986 മാര്‍ച്ച് 22 – ജമ്മു കാശ്മീരില്‍ എന്‍ 32 വിമാനം തകര്‍ന്നുവീണു

1986 മാര്‍ച്ച് 25 – ഗുജറാത്തിലെ ജാം നഗറില്‍ നിന്ന് മസ്‌കറ്റിലേയ്ക്ക് പോയ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു.

1991-92 – ചെന്നൈയില്‍ നിന്ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്തിന് സമീപം തകര്‍ന്നുവീണു.

1992 മാര്‍ച്ച് 26 – അസമിലെ ജോര്‍ഹാട്ടിന് സമീപം എന്‍ 32 വിമാനം കുന്നിലിടിച്ച് തകര്‍ന്നു.

1992 ഏപ്രില്‍ ഒന്ന് – പഞ്ചാബിലെ ലുധിയാന ജില്ലയിലുള്ള ഖന്നയില്‍ രണ്ട് എന്‍ 32 വിമാനങ്ങള്‍ പരസ്പരം ഇടിച്ച് തകര്‍ന്നു.

1999 മാര്‍ച്ച് 7 – 21 പേരുമായി പോയ വിമാനം ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു.

2009 മാര്‍ച്ച് 9 – അരുണാചല്‍പ്രദേശില്‍ ചൈനീസ് അതിര്‍ത്തിക്ക് സമീപം 13 പേരുമായി പോയ വിമാനം തകര്‍ന്നു. എല്ലാവരും മരിച്ചു.

2012 ജനുവരി – അസമിലെ ജോര്‍ഹട്ടിന് സമീപം എഎന്‍ 32 തകര്‍ന്നു.

2014 സെപ്റ്റംബര്‍ 20 – എഎന്‍ 32 വിമാനം ഛണ്ഡീഗഡ് വിമാനത്താവളത്തില്‍ ക്രാഷ് ലാന്‍ഡ് ചെയ്തു.

ALSO READ: 10 വര്‍ഷം മുമ്പ്, ഇതേ സ്ഥലത്ത്, ഇതുപോലെ 13 പേരുമായി ഒരു എഎന്‍ 32 വിമാനം കാണാതായിരുന്നു

This post was last modified on June 3, 2019 10:10 pm