X

ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടിച്ചോദിക്കാൻ സിബിഐ

കപിൽ സിബലാണ് ചിദംബരത്തിനു വേണ്ടി ഹാജരാകുന്നത്.

ഐഎൻഎക്സ് മീഡിയ കേസിൽ മുൻ ധനകാര്യമന്ത്രി പി ചിദംബരം നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. തനിക്ക് മുൻകൂർ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്യുന്നതായിരുന്നു ചിദംബരത്തിന്റെ അപ്പീൽ. സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തതോടെ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലാതായെന്ന് ജസ്റ്റിസ്സുമാരായ ആർ ഭാനുമതി, എഎസ് ബൊപ്പണ്ണ എന്നിവരുടെ ബഞ്ച് വ്യക്തമാക്കി.

സ്ഥിരം ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. അതേസമയം ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടാൻ സിബിഐ ശ്രമം നടത്തുകയാണ്. കഴിഞ്ഞ നാല് ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്തതില്‍ പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സിബിഐ കോടതിയെ അറിയിക്കാനാണ് സാധ്യത. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനും റിമാൻഡ് ചെയ്തതിനുമെതിരായ ഹരജികൾ കോടതി പരിഗണിക്കാതിരുന്നത് ചിദംബരത്തിന് വലിയ തിരിച്ചടിയായി. ഈ കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ ഉത്തരവ് ലഭിച്ച ശേഷം മാത്രമേ ഹരജിയിൽ വാദം കേൾക്കൂ എന്നാണ് കോടതി അറിയിച്ചത്.

കപിൽ സിബലാണ് ചിദംബരത്തിനു വേണ്ടി ഹാജരാകുന്നത്.