X

‘അധികാര ആര്‍ത്തി’ മൂത്ത കുമാരസ്വാമി ഭരണഘടനയോട് അനാദരവ് കാട്ടുന്നെന്ന് ബിജെപി, കര്‍ണാടകയില്‍ വിശ്വാസവോട്ട് മാറ്റണമെന്ന് ഭരണപക്ഷം

വിശ്വാസവോട്ട് ചര്‍ച്ച തുടങ്ങാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ വാജുഭായ് വാലയെ ബിജെപി സമീപിച്ചു.

കര്‍ണാടക നിയമസഭയിലെ വിശ്വാസവോട്ടില്‍ തര്‍ക്കം തുടരുന്നു. വിശ്വാസ വോട്ട് നീട്ടിക്കൊണ്ടുപോയി ഭരണഘടനയോട് അനാദരവ് കാട്ടുകയാണ് കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ എന്നും അധികാരത്തിന് ആര്‍ത്തി മൂത്തിരിക്കുകയാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്ക് എന്നും ബിജെപി കുറ്റപ്പെടുത്തി. ഭൂരിപക്ഷമില്ലാതെ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസും ജെഡിഎസും. വിശ്വാസവോട്ട് ചര്‍ച്ച തുടങ്ങാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ വാജുഭായ് വാലയെ ബിജെപി സമീപിച്ചു. ഗവര്‍ണര്‍ നിയോഗിച്ച സ്‌പെഷല്‍ ഓഫീസര്‍ സഭ നടപടികള്‍ നിരീക്ഷിക്കുന്നുണ്ട്.

അതേസമയം സ്പീക്കര്‍ തങ്ങളുടെ എംഎല്‍എമാരെ സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയിരിക്കുകയാണ് എന്ന് ശിവകുമാര്‍ ആരോപിച്ചു.

This post was last modified on July 18, 2019 5:21 pm