X

ഗഡ്ചിരോളി ഏറ്റുമുട്ടൽ: 15 മാവോയിസ്റ്റുകളുടെ മൃതദേഹം കൂടി കണ്ടെടുത്തു

കനത്ത മഴ മൂലം മാവോയിസ്റ്റ് വേട്ട അവസാനിപ്പിച്ച് പൊലീസ് മടങ്ങിയതായി സംസ്ഥാനത്തെ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന എഡിജിപി ബിപിൻ ബിഹാരി പറഞ്ഞു.

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പൊലീസ് കമാൻഡോകളും സിആര്‍പിഎഫും ചേർന്ന് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട 15 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മഹാരാഷ്ട്രയിൽ രണ്ട് സംഭവങ്ങളിലായി ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി.

രാജാറാം ഖണ്ട്‍ല എന്ന പ്രദേശത്ത് നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ആറുപേരുടെ മൃതദേഹം തിങ്കളാഴ്ച പൊലീസ് കണ്ടെടുത്തിരുന്നു. ഇന്ദ്രാവതി നദിയിൽ നിന്നാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തിയത്. ഇവരിൽ ഏഴ് പുരുഷന്മാരും 8 സ്ത്രീകളുമാണുള്ളത്. എകെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്.

കനത്ത മഴ മൂലം മാവോയിസ്റ്റ് വേട്ട അവസാനിപ്പിച്ച് പൊലീസ് മടങ്ങിയതായി സംസ്ഥാനത്തെ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന എഡിജിപി ബിപിൻ ബിഹാരി പറഞ്ഞു.

പാർട്ടിയിൽ ഉയർന്ന പദവികൾ വഹിക്കുന്ന നേതാക്കളും കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രദേശവാസികളിൽ നിന്നും ചോർത്തിക്കിട്ടിയ വിവരമനുസരിച്ചാണ് പൊലീസ് നീങ്ങിയത്. ഞായറാഴ്ച രാവിലെ നക്സലുകളെ കണ്ടെത്തുകയും ഏറ്റുമുട്ടൽ നടക്കുകയും ചെയ്തു. ഏതാണ്ട് ഒന്നരമണിക്കൂർ നേരം ഏറ്റുമുട്ടൽ നീണ്ടുനിന്നതായി പൊലീസ് പറഞ്ഞു.

നക്സലുകൾക്കിടയിൽ സംഭവിച്ച ഭിന്നതകളാണ് ഈ ഓപ്പറേഷനെ സഹായിച്ചതെന്ന് പൊലീസ് ഡയറക്ടർ ജനറൽ സതീഷ് മാത്തൂർ പറഞ്ഞു. സര്‍ക്കാർ പ്രഖ്യാപിച്ച കീഴടങ്ങൽ പദ്ധതിയിലൂടെ കുറെപ്പേരെ കാട്ടിൽ നിന്നിറക്കി വിവരങ്ങൾ ശേഖരിക്കാനായതും സഹായകമായി. സംസ്ഥാനത്ത് കഴിഞ്ഞ 5 വർഷത്തിനിടെ 605 മാവോവാദികളാണ് കീഴടങ്ങിയത്.

This post was last modified on April 24, 2018 4:55 pm