X

ഡല്‍ഹിയില്‍ പകര്‍ച്ചവ്യാധി: വിദേശ പര്യടനത്തില്‍ നിന്നും ഉപമുഖ്യമന്ത്രിയെ ലെഫ്.ഗവര്‍ണര്‍ തിരിച്ചുവിളിച്ചു

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ വിദേശ പര്യടനത്തില്‍നിന്നും ഉപമുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ലെഫ്. ഗവര്‍ണര്‍ തിരിച്ചുവിളിച്ചു. സംസ്ഥാനത്ത് ചിക്കുന്‍ ഗുനിയയും,ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിച്ചിരിക്കുന്ന സമയത്ത് നൂതനമായ വിദ്യാഭ്യാസോപാധികളെക്കുറിച്ച് പഠിക്കുന്നതിനായി ഉപമുഖ്യമന്ത്രി മനീഷ് സിസോദി ഫിന്‍ലാന്‍ഡിലാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചികിത്സയുമായി ബന്ധപ്പെട്ട് ബംഗളുരുവിലും മറ്റു ചില മന്ത്രിമാര്‍ അന്യസംസ്ഥാനത്തുമാണ്.

ഇത് പ്രതിപക്ഷം വിവാദമാക്കിയപ്പോഴാണ് ലെഫ്.ഗവര്‍ണര്‍ നജീബ് ജംഗ് ഇവരെ തിരിച്ചുവിളിച്ചത്. സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പകര്‍ന്നുപിടിക്കുമ്പോള്‍ ഉപമുഖ്യമന്ത്രി വിദേശത്ത് ഉല്ലസിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ഡല്‍ഹിയിലെ വിദ്യഭ്യാസരീതിയില്‍ ഗുണകരമായ മാറ്റങ്ങള്‍ വരുത്താനാണ് ഫിന്‍ലാന്‍ഡില്‍ പോയതെന്നും പഠനയാത്രയെ അപമാനിക്കുന്ന തരത്തിലാണ് പ്രതിപക്ഷത്തിന്റെ ആരോപണമെന്നും മനീഷ് സിസോദിയ സാമൂഹികമാധ്യങ്ങളില്‍ പ്രതികരിച്ചു.

ഡല്‍ഹിയില്‍ ഇതുവരെ ചിക്കുന്‍ഗുനിയയും ഡെങ്കിപനിയും കാരണം 31 പേര്‍ മരിച്ചിട്ടുണ്ട്. 

 

This post was last modified on December 27, 2016 2:28 pm