X

ജിഗ്നേഷ് മേവാനി വീട്ടു തടങ്കലില്‍; ഗുജറാത്തില്‍ ദാദ്രി 2 എന്ന് മേവാനി

അഴിമുഖം പ്രതിനിധി

പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച ഗുജറാത്തിലെ ദളിത് സമരനായകന്‍ ജിഗ്നേഷ് മെവാനി വീട്ടുതടങ്കലില്‍. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ജിഗ്നേഷ് മെവാനി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  അഹമ്മദാബാദില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് മുഹമ്മദ് അയൂബ് എന്ന മുസ്‌ലിം  യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം ദാദ്രി 2 ആണെന്നും മേവാനി ഫേസ്ബുക്കില്‍ കുറിച്ചു. 

സാങ്കേതികമായി തന്നെ വിട്ടയച്ചിട്ടുണ്ട്. എന്നാല്‍ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘം തീര്‍ത്ത വീട്ടുതടങ്കലിലാണ് താനെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. 

ദാദ്രി സെക്കന്റിനെതിരെ ശബ്ദമുയര്‍ത്തിയ ആക്ടിവിസ്റ്റ് സുഹൃത്തുക്കളായ അസിം ഷെയ്ക്കിന്റെയും ഷംസാദ് പഥാന്റെയും ബസ്തറിലെ പ്രഭാത് സിങ്ങിന്റെയും കശ്മീരിലെ ഖുരം പര്‍വേസിന്റെയും അറസ്റ്റാണ് തന്റെ കാര്യത്തേക്കാള്‍ പ്രധാനം എന്നും അവര്‍ക്ക് ശക്തമായ പിന്തുണ നല്‍കണമെന്നും മെവാനി ആവശ്യപ്പെട്ടു.

‘തന്റെ കസ്റ്റഡി അവഗണിക്കാവുന്നതാണ്. അതേസമയം ഇവര്‍ കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടാണ് ജിഗ്നേഷ് മെവാനി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

This post was last modified on December 27, 2016 2:28 pm