X

തെലങ്കാന: കരിനംഗറിന്റെ പേര് കരിപുരം ആക്കുമെന്ന് യോഗിയുടെ വാഗ്ദാനം; ആരും ആവശ്യപ്പെടാത്ത കാര്യമെന്ന് തെലങ്കാന രാഷ്ട്രസമിതി

നാളെയാണ് (ഡിസംബർ ഏഴിന്) തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുക.

തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ കരിംനഗർ ജില്ലയുടെ പേര് മാറ്റുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഗ്ദാനം. എന്നാൽ കരിംനഗറിന്റെ പേര് മാറ്റണമെന്ന് ഇന്നുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും യോഗിയുടെ വാഗ്ദാനം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് കരിംനഗർ എംപി ബി വിനോദ് കുമാർ പറഞ്ഞു.

“കരിംനഗറിൽ ഒരാളുടെയും അജണ്ടയിലില്ലാത്ത കാര്യമാണ് പേരുമാറ്റൽ. ഇത് ആദിത്യനാഥിന്റെ സ്വന്തം ഭ്രമകൽപനയാണ്. ഒരാളും കരിംനഗർ എന്ന പേര് മാറ്റണമെന്ന് ഇന്നുവരെ ആവശ്യപ്പെട്ടിട്ടില്ല. ഇതാദ്യമായാണ് ഞാൻപോലും ഇത്തരമൊരാവശ്യം ഒരാൾ ഉന്നയിക്കുന്നത് കേൾക്കുന്നത്.” -വിനോദ് കുമാർ തന്റെ ആശ്ചര്യം പ്രകടിപ്പിച്ചു.

നാളെയാണ് (ഡിസംബർ ഏഴിന്) തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുക.

“ബിജെപി അധികാരത്തിൽ വരികയാണെങ്കിൽ നിങ്ങളുടെ വികാരമുൾക്കൊണ്ട് സ്ഥലത്തിന്റെ പേര് മാറ്റാൻ ഞങ്ങൾ തയ്യാറാകും. കരിംനഗർ എന്നത് കരിപുരം എന്നാക്കി മാറ്റും.” -ബിജെപിയുടെ താരപ്രചാരകനായ യോഗി ആദിത്യനാഥ് പറഞ്ഞു. തെലങ്കാനയുടെ സംസ്ഥാനമായ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റുമെന്ന് ബിജെപിയുടെ പ്രചാരണങ്ങളിലെ പ്രധാന അജണ്ടയാണ്.

ഉത്തർപ്രദേശിൽ അധികാരത്തിലെത്തിയ ശേഷം നിരവധി സ്ഥലങ്ങളുടെ പേര് യോഗി ആദിത്യനാഥ് മാറ്റിയിരുന്നു. ‘മുസ്ലിം’ എന്നൈരോപിക്കപ്പെടുന്ന പേരുകളെല്ലാം മാറ്റുന്ന തിരക്കിലാണ് മുഖ്യമന്ത്രി. അലഹബാദിനെ പ്രയാഗ്‌രാജ് എന്നും ഫൈസാബാദിനെ അയോധ്യ എന്നും മുഗർസാരൈ ജങ്ഷനെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജങ്ഷനെന്നുമാണ് യോഗി മാറ്റിയത്.

This post was last modified on December 6, 2018 7:17 pm