പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് ദുരിതാശ്വാസ ധനസഹായമായി വെറും ഏഴ് മണിക്കൂര്‍ കൊണ്ട് എന്‍ഡിടിവി തങ്ങളുടെ തത്സമയ പരിപാടിയിലൂടെ ഇന്നലെ സമാഹരിച്ചത് 10.32 കോടിയിലധികം രൂപ. ഇതുവരെ 10,32,69,927 രൂപ സംഭാവനയായി വന്നിട്ടുണ്ടെന്ന് എന്‍ഡിടിവി വെബ്‌സൈറ്റ് പറയുന്നു. തങ്ങള്‍ക്ക് ലഭിക്കുന്ന തുകകള്‍ എന്‍ഡിടിവി വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.
ഇന്ത്യ ഫോര്‍ കേരള (#INDIAFORKERALA) എന്ന ഹാഷ് ടാഗിലാണ് എന്‍ഡിടിവിയുടെ പ്രചാരണം. ടാറ്റ സ്‌കൈയുമായി ചേര്‍ന്നാണ് എന്‍ഡിടിവി ഈ കാംപെയിന്‍ മുന്നോട്ടുവച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിമാരേയും വിവിധ മേഖലകളിലെ പ്രമുഖരേയും പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകളും കലാ, സാംസ്‌കാരിക പരിപാടികളും ധനസമാഹരണത്തിന്റെ ഭാഗമായി എന്‍ഡിടിവി സംഘടിപ്പിക്കുന്നുണ്ട്.
This post was last modified on August 27, 2018 8:28 am
Leave a Comment