X

റെയില്‍വേ സ്റ്റേഷനുകളില്‍ 19,000 ഹൈ ഡെഫിനിഷന്‍ ക്യാമറകള്‍; ചിലവ് 500 കോടി

നിര്‍ഭയ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്

നിര്‍ഭയ ഫണ്ടില്‍ ഉള്‍പ്പെടുത്തി 500 കോടി രൂപ ചിലവഴിച്ചുകൊണ്ട് 983 റെയില്‍വേ സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ ഇന്ത്യന്‍ റെയിവേ തീരുമാനിച്ചു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

19,000 ഹൈ ഡെഫിനിഷന്‍ ക്യാമറകളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. 2013ലാണ് 1000 കോടിയുടെ നിര്‍ഭയ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചത്. സ്ത്രീ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് സംരംഭങ്ങള്‍ക്കും ഗവണ്‍മെന്റിതര സംഘടനകള്‍ക്കും പദ്ധതിയില്‍ നിന്നുള്ള ധനസഹായം ലഭിക്കും.

This post was last modified on May 15, 2017 11:31 am