X

ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്ന്‌ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി

ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ബാഗ്ദാദി ഇപ്പോഴും ചികിത്സയിലാണെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ബാഗ്ദാദി ഇപ്പോഴും ഒളിത്താവളത്തില്‍ ചികിത്സയിലാണ്. രണ്ടു ഡോക്ടര്‍മാര്‍ അയാളെ സദാസമയവും നിരീക്ഷിക്കുന്നുണ്ട്. പരിക്ക് അതീവഗുരുതരമാണ്. ഇനി എണീറ്റു നടക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

സംഘടനയുടെ നേതൃസ്ഥാനം തന്റെ അടുത്ത അനുയായി അബു അലാ അല്‍ അഫ്രിയെ ഏല്‍പ്പിച്ചു. അല്‍ അഫ്രി പ്രതികാരം വീട്ടാനിറങ്ങി തിരിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് ഗുരുതരമായ പരിക്കേറ്റുവെന്ന് മാര്‍ച്ചില്‍ തന്നെ ‘ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിനിടെ, ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനമായ പെന്റഗണ്‍ അറിയിച്ചു.

This post was last modified on December 27, 2016 2:57 pm