X

ഐഎസ് ബന്ധം; കാബൂളിലേക്ക് കടക്കാന്‍ ശ്രമിച്ച അമ്മയും മകനും അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ച ബീഹാര്‍ സ്വദേശിയെ ഡല്‍ഹി വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. പട്‌നയില്‍ നിന്നുള്ള യസ്മീന്‍ മൊഹമ്മദ് എന്ന 28 വയസ്സുകാരിയെയും അഞ്ചു വയസ്സുള്ള മകനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍  കേരളത്തില്‍ നിന്നും കാണാതായിട്ടുള്ള, ഐഎസ് ബന്ധം സംശയിക്കപ്പെടുന്ന 21 പേരുടെ അടുക്കലേക്ക് പോകുകയായിരുന്നു എന്നാണ് അനുമാനിക്കുന്നത്.

വിവാഹ മോചിതയായ ഇവര്‍ ”സത്യമുള്ള ഇസ്ലാമിക ജീവിതം നയിക്കുന്നതിനായി കാബുളിലേക്ക് പോകുകയായിരുന്നു” എന്നാണ് ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയത്.  എമിഗ്രേഷന്‍ സുരക്ഷ പരിശോധനകള്‍ക്കിടെ ഉദ്യോഗസ്ഥര്‍ അപമാനിച്ചു എന്ന് പറഞ്ഞ് ബഹളം വച്ച ഇവരെ സംശയത്തിന്റെ പേരില്‍ തടഞ്ഞുവെച്ചതിന് ശേഷം ഡല്‍ഹി പോലീസിന് കൈമാറുകയായിരുന്നു.

യാസ്മീനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുതിനാല്‍ കേരള പോലീസിന് പിന്നീട് ഇവരെ കൈമാറിയിരിക്കുകയാണ്

കേരളത്തില്‍ നിന്നും കാണാതായവരെ നയിച്ച കാസര്‍ഗോട് സ്വദേശി അബ്ദുള്‍ റാഷിദുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നു കേരള പോലീസ് പറഞ്ഞു. ഇവര്‍ 201314 കാലയളവില്‍ പീസ് ഇന്റര്‍നഷണല്‍ സ്‌കൂളില്‍ ജോലി ചെയ്തിരുന്നതായി പറയപ്പെടുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് റാഷിദ് യസ്മീന് സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുനെന്നും ഇയാളുടെ നിര്‍ദേശപ്രകാരമാണ് യസ്മീന്‍ ഇപ്പോള്‍ കാബൂളിലേക്ക് പോകുന്നതെന്നും പോലീസ് പറഞ്ഞു. കേരളത്തില്‍ നിന്നും കാണാതായവരുടെ കൂടെ പോകേണ്ടി ഇരുന്ന ഇവര്‍ക്ക് സാങ്കേതിക തടസ്സങ്ങള്‍ കാരണം പോകാന്‍ കഴിഞ്ഞിരുന്നില്ല.

This post was last modified on December 27, 2016 4:31 pm