X

ഇസബെല്‍ ബോഡെറിയുടെ എഫ് ബി പോസ്റ്റിന് സുക്കര്‍ബര്‍ഗ് ദമ്പതികളുടെ ലൈക്

അഴിമുഖം പ്രതിനിധി

മരണത്തിനും ജീവിതത്തിനും ഇടയില്‍ ശ്വാസം അടക്കിപ്പിടിച്ചു കിടന്ന്, ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇരുപത്തിരണ്ടുകാരി തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പ് ലോകം മുഴുവന്‍ വായിക്കുകയാണിപ്പോള്‍. പാരിസിലെ ബാറ്റാക്ലാന്‍ സംഗീതശാലയില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയില്‍ നിന്ന് കഷ്ടിച്ച് ജീവന്‍ തിരികെ പിടിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഇസബെല്‍ ബോഡെറിയുടെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലായിരിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സൂക്കര്‍ബെര്‍ഗും ഭാര്യ റാന്‍ഡി സൂക്കര്‍ബെര്‍ഗും ഉള്‍പ്പടെ മൂന്നുലക്ഷത്തിനടുത്ത് ആളുകള്‍ ഈ കുറിപ്പ് ലൈക്ക് ചെയ്തു കഴിഞ്ഞു. ഏഴര ലക്ഷം പേര്‍ ഇസബെല്ലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ബാറ്റാക്ലാനില്‍ സുഹൃത്തിനൊപ്പം സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇസബെല്‍ ഭീകരവാദികളുടെ ആക്രമണത്തില്‍ നിന്ന രക്ഷപ്പെടുന്നത് മരണം അഭിനയിച്ച് കിടന്നാണ്. ഒരു രാത്രിയുടെ ഭീകരത മുഴുവന്‍ നിറയുന്ന തരത്തില്‍ തന്റെ അനുഭവം പങ്കുവച്ചിരിക്കുന്ന ഇസബെല്ലിന് ലോകത്തിന്റെ നാനാതുറകളില്‍ നിന്ന് ആശ്വാസവും അനുഭാവവും പങ്കുവയ്ക്കുന്നവരുടെ കമന്റുകളും വരുന്നുണ്ട്. അക്രമണം നടക്കുന്ന സമയത്ത് താന്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഫോട്ടോയ്‌ക്കൊപ്പമാണ് ഇസബെല്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഇസബെല്‍ ബോഡെറിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ മലയാളം പരിഭാഷ ഇവിടെ വായിക്കുക

ബാറ്റാക്ലാനിലെ മരണനിമിഷങ്ങള്‍; ഇരുപത്തിരണ്ടുകാരിയുടെ എഫ് ബി കുറിപ്പ് വൈറല്‍

 

This post was last modified on December 27, 2016 3:26 pm