X

കടല്‍ക്കൊല കേസ്: ഇന്ത്യയിലുള്ള നാവികനെ വിട്ടയക്കണമെന്ന് ഇറ്റലി

അഴിമുഖം പ്രതിനിധി

2012-ല്‍ കേരള കടല്‍ത്തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇന്ത്യയില്‍ തടവില്‍ കഴിയുന്ന സാല്‍വത്തോറെ ഗിറോണിനെ വിട്ടയക്കാന്‍ ഉത്തരവിടണമെന്ന് അന്തരാഷ്ട്ര തര്‍ക്കപരിഹാര കോടതിയോട് ഇറ്റലി ആവശ്യപ്പെട്ടു. എത്രയും വേഗം രാജ്യത്ത് മടങ്ങിയെത്താന്‍ ഗിറോണിനെ അനുവദിക്കണമെന്ന് ഇറ്റലിയുടെ നെതര്‍ലന്റ്‌സ് അംബാസിഡര്‍ ഫ്രാന്‍സെസ്‌കോ അസ്സാറെല്ലോ കോടതിയില്‍ ആവശ്യപ്പെട്ടു.

ചെറുപ്രായത്തിലുള്ള രണ്ട് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തേയും രാജ്യത്തേയും വിട്ട് കിലോമീറ്ററുകള്‍ അകലെ ഗിറോണിന് കഴിയേണ്ടി വരുന്നുവെന്ന് അംബാസിഡര്‍ പറഞ്ഞു.

കേസിലെ മറ്റൊരു പ്രതിയായ ലത്തോറെയെ പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് ഇറ്റലിയിലേക്ക് ചികിത്സയ്ക്കായി പോകാന്‍ ഇന്ത്യ അനുവദിച്ചിരുന്നു.

ഇറ്റാലിയന്‍ എണ്ണക്കപ്പലില്‍ സുരക്ഷ ജീവനക്കാരായിരുന്ന ഇരുവരും കേരള തീരത്തുവച്ച് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. കടല്‍ക്കൊള്ളക്കാരാണെന്ന് കരുതിയാണ് വെടിവച്ചതെന്നാണ് നാവികരുടെ വാദം.

This post was last modified on December 27, 2016 3:52 pm