X

ജേക്കബ് തോമസിനെതിരെ അന്വേഷണം; സിബിഐയും സര്‍ക്കാരും നേര്‍ക്ക് നേര്‍

അഴിമുഖം പ്രതിനിധി

സിബിഐ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ പദവി ദുരുപയോഗത്തിന്റെ അന്വേഷണത്തെ സംബന്ധിച്ച് ഹൈക്കോടതിയില്‍ സര്‍ക്കാരും സിബിഐയും നേര്‍ക്ക് നേര്‍. ജേക്കബ് തോമസിനെതിരെയായി വിമര്‍ശനവുമായി സിബിഐ കോടതിയില്‍ നിന്നപ്പോള്‍ സിബിഐക്കെതിരെ സര്‍ക്കാരും നിലപാട് അറിയിച്ചു.

ജേക്കബ് തോമസ്, സിബിഐ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത് ശരിയായ കീഴ്‌വഴക്കമല്ലെന്നും അത് തെറ്റാണെന്നും സിബിഐ വിമര്‍ശിച്ചു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കത്ത് നല്‍കിയത് ശരിയായില്ലെന്നും സിബിഐ കോടതിയില്‍ പ്രതികരിച്ചു.

ജേക്കബ് തോമസിനെതിരെ പദവി ദുരുപയോഗം നടത്തിയെന്ന ഹര്‍ജിയില്‍ കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ സത്യവാങ്മൂലം നല്‍കിയത് സംശയകരമാണെന്ന് സര്‍ക്കാര്‍ നിലപാടറിയിച്ചു. കൂടാതെ ഇതിനെതിരെ മറുപടി സത്യവാങ്മൂലം നല്‍കേണ്ടത് അനിവാര്യമാണെന്നും അതിന് എ.ജി ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍   വാദിച്ചു.

2009-ല്‍ ജേക്കബ് തോമസ് അവധിയെടുത്ത് കൊല്ലത്തെ സ്വകാര്യ മാനേജ്‌മെന്റ് കോളജിന്റെ ഡയറക്ടറായി ചുമതലയേറ്റിരുന്നു. വാഹനമടക്കം ഒന്നരലക്ഷത്തിലേറെ രൂപയും കൈപ്പറ്റിയിരുന്നു. വിജിലന്‍സ് അന്വേഷണമുണ്ടായപ്പോള്‍ പണം അദ്ദേഹം തിരിച്ചടച്ചു. എന്നാല്‍ പദവി ദുരുപയോഗം നടത്തിയെന്ന ഹര്‍ജിയില്‍ സിബിഐ കേസ് സ്വയം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.

This post was last modified on December 27, 2016 2:20 pm