X

രാഷ്ട്രപതിയുടെ ശമ്പളം അഞ്ചു ലക്ഷമാക്കും

അഴിമുഖം പ്രതിനിധി

രാഷ്ട്രപതി, ഉപരാഷ്ട്രപതി ശമ്പളം മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ വരുന്ന ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ശിപാര്‍ശ നല്‍കിയിരിക്കുന്നത്.

 

ഇതോടെ രാഷ്ട്രപതിയുടെ ശമ്പളം ഇപ്പോഴുള്ള 1.50 ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയായി ഉയരും. 1.10 ലക്ഷം രൂപയായിരുന്ന ഉപരാഷ്ട്രപതിയുടെ ശമ്പളം 3.50 ലക്ഷം രൂപയാകും.

 

ഏഴാം ശമ്പള കമ്മീഷന്‍ ശിപാര്‍ശ വന്നതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനായി ക്യാമ്പിനറ്റ് സെക്രട്ടറി മാറി. കേന്ദ്ര സെക്രട്ടറിമാര്‍ക്ക് രണ്ടേ കാല്‍ ലക്ഷം രൂപയും ശമ്പളമായി ലഭിക്കും. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇതനുസരിച്ച് ഇവരുടെ പെന്‍ഷന്‍ തുകയിലും വന്‍ വര്‍ധനവ് വരും.

 

This post was last modified on December 27, 2016 2:20 pm