X

ജയലളിതയുടെ അഭിഭാഷകനെ സുപ്രീംകോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്തു

അഴിമുഖം പ്രതിനിധി

വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കുവേണ്ടി ഹാജരായ എല്‍ നാഗേശ്വര റാവുവിനെ സുപ്രീംകോടതി കൊളീജിയം സുപ്രീംകോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ ചെയ്തു.

യുപിഎ രണ്ടിന്റെ കാലത്ത് സുപ്രീംകോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിതനായ അദ്ദേഹം എന്‍ഡിഎ സര്‍ക്കാരിന് കീഴിലും പദവിയില്‍ തുടര്‍ന്നു. പിന്നീട് രാജി വയ്ക്കുകയായിരുന്നു.

നീറ്റിന് എതിരായി തമിഴ് നാട് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഹര്‍ജിയില്‍ വാദിക്കുന്നതും റാവുവാണ്. അദ്ദേഹത്തിന്റെ നിയമന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ നേരിട്ട് സുപ്രീംകോടതിയില്‍ നിയമിതനാകുന്ന നിയമചരിത്രത്തിലെ ഏഴാമത് വ്യക്തിയാകും റാവു.

This post was last modified on December 27, 2016 4:02 pm