X

ജെറ്റ് വിമാനം ഹൈവേയില്‍ തകര്‍ന്നു വീണ് 7 മരണം

അഴിമുഖം പ്രതിനിധി

ലണ്ടനില്‍ ഫൈറ്റര്‍ ജെറ്റ്  വിമാനം ഹൈവേയില്‍ തകര്‍ന്നു വീണു 7 പേര്‍ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് എയര്‍ഷോയില്‍ പങ്കെടുക്കുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇംഗ്ലണ്ടിന്‍െ തെക്കന്‍ തീരത്തെ പടിഞ്ഞാറന്‍ സസ്സെക്‌സില്‍ നടന്ന ഷൊറെഹാം എയര്‍ഷോയ്ക്കിടയിലായിരുന്നു അപകടം. നൂറുകണത്തിനു പേര്‍ പ്രകടനങ്ങള്‍ വീക്ഷിച്ചുകൊണ്ടു നില്‍ക്കുന്നതിനിടയിലായിരുന്നു വിമാനം തകര്‍ന്നുവീഴുന്നത്്. വിമാനത്തില്‍ ഒരു പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. വളരെ തിരക്കേറിയ റോഡിലേക്കാണ് വിമാനം പതിച്ചത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടക്കുമ്പോള്‍ ധാരാളം പേര്‍ റോഡില്‍ ഉണ്ടായിരുന്നതിനാല്‍ എത്രപേര്‍ക്ക് അപകടം സംഭവിച്ചിട്ടുണ്ടാകാമെന്ന കാര്യത്തില്‍ പൊലീസിന് ഇതുവരെ കൃത്യമായി പറയാന്‍ കഴിയുന്നില്ല.

ശീതയുദ്ധകാലത്ത് റോയല്‍ എയര്‍ഫോഴ്‌സിന്റെ ഭാഗമായിരുന്ന ഹാക്കര്‍ ഹണ്ടര്‍ ജെറ്റാണ് അപകടത്തില്‍പ്പെട്ടത്. മുകളിലേക്കു പൊങ്ങിയശേഷം താഴേക്ക് വന്ന വട്ടമിട്ടു പറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നും വിമാനം കൂടുതല്‍ താഴേക്ക് താഴേക്ക് വരുകയായിരുന്നുവെന്നും ഒരു ദൃക്‌സാക്ഷി ചാനലുകളോട് പറഞ്ഞു.

മുന്‍സൈനികര്‍ക്കായി നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റോയല്‍ എയര്‍ഫോഴ്‌സ് ഈ വ്യോമാഭ്യാസപ്രകടനം സംഘടിപ്പിച്ചത്.

 

This post was last modified on December 27, 2016 3:22 pm