X

ജിഷ വധം: പൊലീസ് വീഴ്ച പറ്റിയെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്

അഴിമുഖം പ്രതിനിധി

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിയായ ജിഷയുടെ കൊലപാതകം പൊലീസ് പ്രൊഷണലായ രീതിയിലല്ല പൊലീസ് അന്വേഷിക്കുന്നതെന്ന് പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കുറ്റപ്പെടുത്തി. കേസ് കൈകാര്യം ചെയ്തതില്‍ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്നും മൃതദേഹം ധൃതിപിടിച്ച് സംസ്‌കരിച്ചത് തെറ്റായിപ്പോയിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

പോസ്റ്റ് മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കാതെ വിട്ടത് ഗുരുതരമായ പാളിച്ചയാണ്. ഇത്തരമൊരു കേസില്‍ പാലിക്കേണ്ട ചട്ടങ്ങളും മുന്‍കരുതലുകളും ജിഷ വധിക്കേസില്‍ പാലിച്ചിട്ടില്ല. കുറ്റകൃത്യം നടന്ന സ്ഥലം സംരക്ഷിക്കേണ്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. നിര്‍ണായ തെളിവുകള്‍ നഷ്ടപ്പെട്ടശേഷം എന്തുതരം അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്ന് അറിയേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായണക്കുറിപ്പ് പറഞ്ഞു.

This post was last modified on December 27, 2016 4:08 pm