X

ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് ബുക്കര്‍ പുരസ്‌കാരം

അഴിമുഖം പ്രതിനിധി

ദക്ഷിണ കൊറിയന്‍ എഴുത്തുകാരിയായ ഹാന്‍ കാങിന് മാന്‍ബുക്കര്‍ പുരസ്‌കാരം ലഭിച്ചു. ദ വെജിറ്റേറിയന്‍ എന്ന നോവലാണ് അവരെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 155 എഴുത്തുകാരില്‍ നിന്നാണ് കാങ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ള ഓര്‍ഹാന്‍ പാമുകും അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറായ എലേന ഫെറാന്റെയും അടക്കമുള്ളവരെ കാങ് പിന്തള്ളി. മാംസം ഭക്ഷിക്കുന്നത് ഒരു സ്ത്രീ തീരുമാനിക്കുന്നതിന്റെ അനന്തരഫലങ്ങളെ ചുറ്റിയാണ് നോവല്‍ പുരോഗമിക്കുന്നത്. മാംസഭക്ഷണം ഒഴിവാക്കുന്നത് ദക്ഷിണ കൊറിയയില്‍ അപൂര്‍വമാണ്.

തന്റെ നോവലിലൂടെ മനുഷ്യരുടെ അക്രമങ്ങളെ പരിശോധിക്കാനും മനുഷ്യന്റെ അന്തസിനെ കുറിച്ച് ചോദ്യം ഉന്നയിക്കാനുമാണ് നോവലിലൂടെ ശ്രമിച്ചതെന്ന് കാങ് പറയുന്നു. ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട അവരുടെ ആദ്യ രചനയാണിത്. സമ്മാനത്തുക കാങിനും നോവല്‍ തര്‍ജ്ജമ ചെയ്ത ഡേബോറ സ്മിത്തിനും തുല്യമായി പങ്കുവച്ചു നല്‍കും.

പ്രമുഖ എഡിറ്ററും നിരൂപകനുമായ ബോയ്ഡ് ടോങ്കിന്‍ തലവനായ അഞ്ചംഗ പാനല്‍ ഏകകണ്ഠമായാണ് കാങിനെ തെരഞ്ഞെടുത്തത്.

This post was last modified on December 27, 2016 4:08 pm