X

ജസ്റ്റിസ് താക്കൂര്‍ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ 43-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ടിഎസ് താക്കൂര്‍ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ ജസ്റ്റിസ് താക്കൂറിന് പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജി സത്യവാചകം ചൊല്ലി കൊടുത്തു. 2017 ജനുവരി വരെ താക്കൂറിന് കാലാവധിയുണ്ട്. 1952 ജനുവരി നാലിന് ജമ്മുകശ്മീരിലെ റാംബാന്‍ ജില്ലയിലെ ബട്രൂവിലാണ് താക്കൂര്‍ ജനിച്ചത്. 2009 നവംബര്‍ 17-ന് സുപ്രീംകോടതി ജഡ്ജിയായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തത്സമയ ഒത്തുകളി, വാതുവയ്പ്പ് എന്നീ കേസുകളിലെ വിധി ഈ വര്‍ഷം ജനുവരിയില്‍ പറഞ്ഞത് അദ്ദേഹമായിരുന്നു. ജസ്റ്റിസ് ആര്‍എം ലോധ കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു. പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ശാരദാ ചിട്ടി ഫണ്ട് കുംഭകോണം സിബിഐയ്ക്ക് വിട്ടതും താക്കൂറിന്റെ ബെഞ്ചായിരുന്നു.

This post was last modified on December 27, 2016 3:25 pm