X

മാനത്തിനു വമ്പിച്ച ഡിസ്‌കൗണ്ടുമായി കെ. എം. മാണി; ബിജു രമേശിനെതിരെ കൊടുത്ത മാനനഷ്ട കേസിലാണ് ഈ നീക്കം

അഴിമുഖം പ്രതിനിധി

ബാർ കോഴ കേസിൽ മദ്യ വ്യവസായി ഡോ. ബിജു രമേശിനെതിരെ സമർപ്പിച്ച മാനനഷ്ട കേസിന്റെ തുക 10 കോടിയിൽ നിന്നും 20 ലക്ഷമായി കുറയ്ക്കാൻ കെ. എം. മാണി അപേക്ഷ സമർപ്പിച്ചു. കോടതിയിൽ കെട്ടി വെക്കേണ്ട 15 ലക്ഷത്തിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും മാണി അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം വിജിലൻസ് കോടതിയിലായിരുന്നു മാണി അപേക്ഷ സമർപ്പിച്ചത്.

നഷ്ടപരിഹാര തുക കൂടുമ്പോൾ കോടതിയിൽ കെട്ടിവെക്കേണ്ട തുകയും വര്‍ദ്ധിക്കുമെന്നതിനാലാണ് മാണിയുടെ ഈ നീക്കം. ബിജുവിന്റെ ആരോപണങ്ങൾ തന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേൽപ്പിച്ചെന്നും രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി എന്നും ആരോപിച്ചായിരുന്നു മാണി മാനനഷ്ടത്തിന് കേസ് കൊടുത്തത്.

പൂട്ടിയ ബാറുകൾ തുറക്കാൻ മാണി ഒരു കോടി രൂപ ആവശ്യപ്പെട്ടെന്നും കേസായപ്പോൾ അദ്ദേഹത്തിന്റെ മകൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നുമായിരുന്നു ബിജുവിന്റെ ആരോപണം. ഈ ആരോപണങ്ങളെ തുടർന്നായിരുന്നു മാണിക്ക് കാലാവധി പൂർത്തിയാവുന്നതിന് മുൻപ് തന്നെ മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നത്.

This post was last modified on December 27, 2016 2:21 pm